പറവൂരില്‍ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയതായി പരാതി. കോട്ടുവള്ളി സ്വദേശിനി ആശാ ബെന്നിയാണ് മരിച്ചത്. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരേയാണ് ബന്ധുക്കളുടെ ആരോപണം.

ആശ പത്തുലക്ഷം രൂപ കടംവാങ്ങിയെന്നാണ് പ്രദീപും ഭാര്യയും പറഞ്ഞതെന്ന് ആശയുടെ ഭർത്താവ് ബെന്നി പറഞ്ഞു. അപ്പോഴാണ് ഈ കാര്യം താൻ അറിയുന്നതെന്നും ആശയോടു ചോദിച്ചപ്പോള്‍ പണവും പലിശയും ഉള്‍പ്പെടെ 35 ലക്ഷത്തോളം രൂപ മടക്കികൊടുത്തുവെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് ആവശ്യത്തിനായാണ് ആശ രണ്ടുതവണയായി അഞ്ചുലക്ഷംരൂപവീതം വാങ്ങിയതെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണമിടപാട് വിഷയവുമായി ബന്ധപ്പെട്ട് മുൻപും ആശ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് നാല് ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള ഇടപെടലുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. തിങ്കളാഴ്ച രാത്രിയും പ്രദീപും ഭാര്യയും വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നെന്നും ആശയുടെ കുടുംബം പറയുന്നു. ഇതിന്റ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക