യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്സണ്‍. താൻ വിവാഹമോചിതയായ അതേ ദിവസമാണ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതെന്നും അന്ന് ട്രംപിനൊപ്പം പോയിരുന്നെങ്കില്‍ അമേരിക്കയുടെ ചരിത്രം തന്നെ മാറുമായിരുന്നെന്നും അവർ തമാശരൂപത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിലെ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കെയാണ് എമ്മ ഈ അപ്രതീക്ഷിത സംഭവം വിവരിച്ചത്. ഫിലിം ഫെസ്റ്റിവലില്‍വെച്ച്‌ സമഗ്ര സംഭാവനയ്ക്കുള്ള ലെപ്പേർഡ് ക്ലബ്ബ് പുരസ്കാരം അവർ സ്വീകരിച്ചിരുന്നു.

1998-ല്‍ ‘പ്രൈമറി കളേഴ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ട്രംപിന്റെ ഫോണ്‍കോള്‍ വന്നതെന്ന് അവർ പറയുന്നു. ഫോണെടുത്തപ്പോള്‍ ‘ഹലോ ഞാൻ ഡൊണാള്‍ഡ് ട്രംപ്’ ആണെന്ന് മറുതലയ്ക്കല്‍നിന്ന് കേട്ടു. അതൊരു തമാശയാണെന്നാണ് ഞാൻ കരുതിയത്. എന്താണ് വേണ്ടതെന്ന് ചോദിച്ചു. തന്റെ മനോഹരമായ സ്ഥലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വന്നു താമസിക്കണമെന്നും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. ഞാൻ പിന്നീട് അറിയിക്കാം എന്ന് പറഞ്ഞ് ആ കോള്‍ ഞാൻ അവസാനിപ്പിച്ചു.’-എമ്മ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്നാണ് തന്റെ വിവാഹമോചന ഉത്തരവ് പുറത്തുവന്നതെന്ന് പിന്നീട് താൻ മനസിലാക്കിയെന്നും തന്നെ ട്രംപ് നിരീക്ഷിച്ചിരുന്നുവെന്നും എമ്മ പറയുന്നു. ‘എന്റെ ഫോണ്‍ നമ്ബറും ട്രംപ് കണ്ടെത്തി. അത് സ്റ്റോക്കിങ് ആണ്. അന്ന് ട്രംപിനൊപ്പം ഡേറ്റിന് പോയിരുന്നെങ്കില്‍ എനിക്കൊരു കഥ പറയാനുണ്ടാകുമായിരുന്നു. അമേരിക്കയുടെ ചരിത്രം തന്നെ മാറ്റാൻ കഴിയുമായിരുന്നു.’-അവർ പറഞ്ഞു.

മുമ്ബ് നടി സല്‍മ ഹയേക്കും ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതിനെ കുറിച്ച്‌ തുറന്ന് സംസാരിച്ചിരുന്നു. തന്റെ കാമുകൻ കൂടെയുണ്ടായിരുന്നപ്പോഴാണ് ഈ സംഭവമെന്നും അന്ന് കാമുകൻ തനിക്ക് ചേർന്നവനല്ലെന്ന് ട്രംപ് പറഞ്ഞുവെന്നും സല്‍മ വ്യക്തമാക്കിയിരുന്നു.9000+ മാഗസിൻസ് എക്സ്‌പ്ലോർ ചെയ്യുക

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക