നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ നല്‍കിയ അപകീർത്തി കേസില്‍ സാന്ദ്രാ തോമസിനെതിരേ സമൻസിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി. തനിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം സബ് കോടതിയില്‍ നല്‍കിയ കേസിലാണ് കോടതി സമൻസിന് ഉത്തരവിട്ടത്. സാന്ദ്രാ തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ നല്‍കിയ അപകീർത്തി കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച്‌ നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിൻ നല്‍കിയിട്ടുള്ളത്. പേര് വെളിപ്പെടുത്താതെ മലയാള സിനിമയിലെ പ്രമുഖതാരത്തിനെതിരെ ലിസ്റ്റിൻ പൊതുവേദിയില്‍ നടത്തിയ വിമർശനത്തിലാണ് സാന്ദ്രാ തോമസ് സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നതാണ് ഒരു പരാതി. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്ബത്തിക താത്പര്യങ്ങള്‍ക്കു വഴിവെട്ടാൻ മലയാള സിനിമാ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നുവെന്നായിരുന്നു സാന്ദ്രയുടെ പോസ്റ്റ്. ഇതിനെതിരേയാണ് ലിസ്റ്റിൻ സ്റ്റീഫൻ കോടതിയെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇത് സംബന്ധിച്ച്‌ പരാതിപ്പെട്ടിരിക്കുന്നത്.എന്നാല്‍ ഈ പരാതി സംബന്ധിച്ച വാർത്തക്ക് പിന്നാലെ ലിസ്റ്റിന് നാണമുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടേയെന്ന് പറഞ്ഞുകൊണ്ട് സാന്ദ്രാ തോമസ് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഈ പരാമർശത്തിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മറ്റൊരു കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഈ കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

തനിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കൊടുത്ത രണ്ട് പരാതികള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് എറണാകുളം സബ്കോടതിയില്‍ ലിസ്റ്റിൻ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഈ കേസിലാണ് ഇപ്പോള്‍ കോടതി സമൻസിന് ഉത്തരവിട്ടിരിക്കുന്നത്. അഭിഭാഷകനായ മുഹമ്മദ് സിയാദ് വഴിയാണ് ലിസ്റ്റിൻ സ്റ്റീഫൻ കോടതിയെ സമീപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക