ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് എതിരെയുളള വാർത്തകള്‍ക്ക് മറുപടിയുമായി ബോബി ചെമ്മണ്ണൂർ രംഗത്ത്. തന്റെ ഗ്രൂപ്പിനെ കുറിച്ച്‌ തെറ്റായ വാർത്തകളാണ് ബാംഗ്ലൂർ ആസ്ഥാനമായ ഓണ്‍ലൈൻ മീഡിയ നല്‍കുന്നതെന്ന് ബോബി ചെമ്മണ്ണൂർ ആരോപിച്ചു.തനിക്കുളള വിറ്റുവരവ് 66 കോടി മാത്രമാണ് എന്ന് പ്രചരിപ്പിക്കുന്നു. എന്നാണ് 7000 കോടിയുടെ വിറ്റുവരവ് തനിക്കുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ബോബി ചെമ്മണ്ണൂർ അവകാശപ്പെടുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍: ”ബാംഗ്ലൂരുളള ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്ത കണ്ടു. അതിന്റെ നിജസ്ഥിതി അറിയിക്കണം. ആ ഓണ്‍ലൈന്‍ മീഡിയ പറയുന്നത് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സെയില്‍ വെറും 66.3 കോടി രൂപ മാത്രമാണ് എന്നാണ്. അവര്‍ പറയുന്ന കാലഘട്ടം 2012-15 ആണ്. എന്നാല്‍ ആ കാലഘട്ടത്തില്‍ 2327 കോടി രൂപയാണ് എന്റെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് സെയില്‍സ് ടേണ്‍ ഓവര്‍.ഇപ്പോള്‍ 7000 കോടി രൂപയാണ് എന്റെ വിറ്റുവരവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോചെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എന്ന ബ്രാന്‍ഡില്‍ നൂറ് കടകള്‍ ഇപ്പോള്‍ തുടങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം ആകുമ്ബോള്‍ ഏറ്റവും ചുരുങ്ങിയത് ഒരു പതിനായിരം കോടിയുടെ വിറ്റുവരവ് ആണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.ഇവര്‍ എന്തുകൊണ്ടാണ് ഇങ്ങനെ തെറ്റായ വാര്‍ത്ത കൊടുക്കുന്നത്. ഇതിനെക്കുറിച്ചൊക്കെ അന്വേഷിച്ചിട്ട് വേണ്ടേ വാര്‍ത്ത കൊടുക്കാന്‍. കാരണം ഞാന്‍ ജിഎസ്ടി അടച്ചിട്ടുളളതാണ്, ഇന്‍കം ടാക്‌സ് അടച്ചിട്ടുളളതാണ്. ഈ ഡിപ്പാര്‍ട്ട്‌മെന്റുകളിലൊക്കെ പോയാല്‍ ആര്‍ക്ക് വേണമെങ്കിലും ഇതൊക്കെ കിട്ടും. എത്ര കോടി രൂപ ഞാന്‍ നികുതി അടച്ചിട്ടുണ്ട്, എത്ര സെയില്‍സ് ഉണ്ട്, ഇതൊക്കെ മൂടി വെയ്ക്കാന്‍ പറ്റും. അപ്പോള്‍ പിന്നെ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ഊഹാപോഹം ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല.

ഇതൊരു കൊട്ടേഷനാണോ എന്ന് അറിയില്ല. ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരമുണ്ടാകും, അപ്പോള്‍ കൊട്ടേഷന്‍ കൊടുക്കാറുണ്ട്. ഇനി അതല്ല, പ്രശസ്തരായ വ്യക്തികളെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചും പറയാനുളള ധൈര്യം ഞങ്ങള്‍ക്ക് ഉണ്ട് എന്ന് പറഞ്ഞ് പറയുമ്ബോള്‍ സാധാരണ ജനങ്ങള്‍ കയ്യടിക്കും. ഇവര്‍ ഭയങ്കര ആളുകളാണ് എന്നുളള തോന്നലുണ്ടാക്കി, വൈറലാക്കി യൂട്യൂബിലൂടെ സമ്ബാദിക്കാനാണോ.ആ കാലഘട്ടത്തില്‍ വിവരാവകാശം വെച്ചിരിക്കുകയാണ്. എന്റെ ഒരു ജ്വല്ലറിയുടെ സെയില്‍സ് ആണ് ഈ 66.3 കോടി. അത് ശരിയാണ്. നിയമപ്രകാരം നോക്കിയാല്‍ ശരിയാണ്, ഒരു ബ്രാഞ്ചിന്റെയാണ്. ഞങ്ങള്‍ വിവരാവകാശം പ്രകാരം കൊടുത്തതാണ് എന്ന് വാദിക്കാം. പക്ഷേ നല്ല ഉദ്ദേശം ആയിരുന്നുവെങ്കില്‍ ഒരു ബ്രാഞ്ചിന്റേതാണ് എന്ന് പറയണമായിരുന്നു. പകരം ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി കച്ചവടത്തിന്റെ ആകെയുളള സെയില്‍സ് ആണിത് എന്ന് പറഞ്ഞു. അവിടെയാണ് നിങ്ങള്‍ക്ക് തെറ്റിയത്. ഇത് കൊട്ടേഷനാണോ വൈറലാകാനാണോ എന്ന് കാണുന്നവര്‍ പറയട്ടെ.

ഏറ്റവും നന്നായി ജിഎസ്ടി അടച്ചതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് തന്നിട്ടുണ്ട്. രേഖാമൂലം ആണ് സംസാരിക്കുന്നത്. എന്തായാലും 100 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് കൊടുക്കാന്‍ പോവുകയാണ്. 100 കോടി്ക്ക് വേണ്ടിയല്ല. അത് കിട്ടിയാല്‍ പാവങ്ങള്‍ക്ക് കൊടുക്കും. ഇത് 162 വര്‍ഷത്തെ പാരമ്ബര്യമുളള ഗ്രൂപ്പാണ്. ഞാന്‍ നാലാം തലമുറക്കാരനാണ്. 35 വര്‍ഷമായി ഒരു കളങ്കവും വരുത്തിയിട്ടില്ല. ഒരു ഇന്‍വെസ്റ്റര്‍ക്കും ഷെയര്‍ ഹോള്‍ഡര്‍ക്കും ഒരു രൂപ പോലും കിട്ടാനുണ്ട് എന്നുളള പരാതി വന്നിട്ടില്ല.അങ്ങനെയുളള ഒരു ബ്രാന്‍ഡിനെ ഒറ്റയടിക്ക് ഡാമേജ് ആക്കാന്‍ ശ്രമിക്കുന്നത് ഒരു കുറ്റകൃത്യമാണ്. അത് ചെയ്യാന്‍ പാടില്ല.

ഇനി ആരും ഇത് പോലെ വ്യാജ വാര്‍ത്ത നല്‍കി ഒരു ബ്രാന്‍ഡിനെ നശിപ്പിക്കാന്‍ ശ്രമിക്കരുത്. ഒരു ബ്രാന്‍ഡിനെ വളര്‍ത്തിക്കൊണ്ട് വരിക എന്നുളളത് ചെറിയ കാര്യമല്ല. എത്ര ആയിരം കോടി മുടക്കി എത്ര വര്‍ഷം കാത്തിരുന്നത് ഉണ്ടാക്കി കൊണ്ട് വരുന്നതാണ് ഇതൊക്കെ. കയ്യിലൊരു ഫോണ്‍ ഉണ്ട്, ആരെക്കുറിച്ചും എന്തൊങ്കിലും പറയുക എന്നത് കുറച്ച്‌ കൂടുതലാണ് എന്നിങ്ങനെയാണ് ബോബി പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക