കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.

വേണു ഗോപാലകൃഷ്ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെയും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു എന്നാണ് പോലീസ് എഫ്.ഐ. ആറിലുള്ളത്. യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ഇയാളുടെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. താന്‍ ഐസിസി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് യുവതി ഇപ്പോള്‍ ആരോപിക്കുന്നത്. ഇപ്പോഴിതാ, യുവതി ലിറ്റ്മസ് കമ്ബനിയില്‍ നേരിട്ട ക്രൂരതകള്‍ പ്രമുഖ ഓൺലൈൻ മാധ്യമത്തോട് തുറന്നു പറഞ്ഞിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതി പറയുന്നത് ഇങ്ങനെ

എല്ലാവരും പറയുന്നത് ഞങ്ങള്‍ അവരെ ഹണി ട്രാപ്പില്‍ കുടുക്കിയെന്നാണ് പക്ഷെ വാസ്തവം അതല്ല ഞാൻ പോലീസില്‍ പരാതി കൊടുക്കാൻ ഇരിക്കുവായിരിന്നു. ലിറ്റ്മസ് കമ്ബനിയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് വരെ ഞാൻ ഒരു പരാതി ഫയല്‍ ചെയ്തിരുന്നു.

ജൂലൈ മാസം പതിനൊന്നാം തീയതിയാണ് പരാതി നല്‍കിയത്. ഇതിന് മുന്നേയും പരാതി നല്‍കിയിരുന്നു. പക്ഷെ അവർ ആരും പരാതി പരിഗണിച്ചിട്ടില്ല. പരാതി ഞാൻ ഒഫീഷ്യലി ഫയല്‍ ചെയ്തപ്പോള്‍ തന്നെ എന്നെ സ്ഥാപനത്തില്‍ നിന്ന് പറഞ്ഞുവിട്ടു. പരാതി പിൻവലിക്കാനും സമ്മർദ്ദം ഉണ്ടായി. അതുപോലെ ആ ഓഫീസിലുള്ളവർക്കും അറിയാം നടന്ന കാര്യം എന്താണെന്ന്. ജോലി പോകുമെന്ന് കരുതി ആരും മുന്നോട്ട് വരില്ല.

ലൈംഗികതിക്രമത്തെ കുറിച്ച്‌ ഭർത്താവിനോട് പറയാനുള്ള സാഹചര്യം വന്നു. ഞാൻ ഒന്നരക്കൊല്ലമായി അവിടെ ലൈംഗികതിക്രമത്തിന് ഇരയായിരിന്നു. അയാള്‍ മോശമായി മെസ്സേജുകള്‍ അയക്കും. അശ്ലീല വീഡിയോ അയച്ചു തരും. സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയക്കുമായിരുന്നു. മൂന്നുപേർ ചേർന്നുള്ള ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുമായിരുന്നു. അതുപോലെ ഓഫീസിലിരിക്കുമ്ബോള്‍ അയാളുടെ ക്യാബിനില്‍ എന്നെ വിളിച്ചുവരുത്തി മോശമായ രീതിയില്‍ സ്പർശിക്കുക ഇതെല്ലാം ഞാൻ അവിടെ അനുഭവിച്ചതാണ്.നമ്മള്‍ എത്രത്തോളം ശക്തരാണെന്ന് പറഞ്ഞാലും…ഇപ്പൊ എല്ലാവരും ചോദിക്കുന്നുണ്ട് ഒന്നരക്കൊല്ലമായി എന്ത് ചെയ്യുകയായിരുന്നുവെന്ന് ഞാൻ ശക്തമായി പ്രതിരോധിക്കാനെ ശ്രമിച്ചിട്ടുള്ളൂ ഇതെല്ലാം ഞാൻ ചെയ്തിരുന്നു.

ജനുവരിയില്‍ ഞാൻ കല്യാണം കഴിഞ്ഞപ്പോള്‍ ആള്‍ക്ക് ഞാൻ രാജിക്കത്ത് വരെ കൊടുത്തിരുന്നു. പക്ഷെ എന്നെ പറഞ്ഞുവിടാൻ കൂട്ടാക്കിയില്ല. അത് പറയുമ്ബോള്‍ എല്ലാം അയാള്‍ പറയുന്നത് എന്റെ ടൈപ്പ് പോലെത്തെ ആളെ കണ്ടുപിടിച്ച്‌ താ..എന്നാണ്. ഇന്റർവ്യൂ ചെയ്യുന്നത് എന്റെ റോള്‍ അല്ല. അതുപോലെ കല്യാണം കഴിഞ്ഞശേഷം ശല്യം കുറച്ചുകൂടെ കൂടി. ഞാനും ഭർത്താവുമായിട്ടുള്ള കിടപ്പറ രംഗങ്ങള്‍ വേണം. അത് കാണണമെന്ന് പറയും. നീ എങ്ങനെയാ ചെയ്യുന്നത് അത് പറയണം. ഇതൊക്കെ പറയാൻ തന്നെ ഭയങ്കര ബുദ്ധിമുട്ടാണ്.

പറയാൻ ആണെങ്കില്‍ ഒരുപാട് ഉണ്ട്. വെറും 10% മാത്രമേ എനിക്ക് പറയാൻ പറ്റൂ. കാരണം എന്റെ പിള്ളേര് ഇത് കണ്ടു കൊണ്ടിരിക്കുകയാണ്. ഈ വീഡിയോസ് ഓക്കേ എക്കാലത്തും യൂട്യൂബില്‍ കാണും. പിന്നെ ഞാൻ ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ ഭയങ്കര ശല്യമായിരുന്നു. ഞാൻ ഈ ഹണി ട്രാപ്പില്‍പ്പെടുത്തി എന്ന് പറയുന്നില്ലേ…ഞാൻ അയാളെ അങ്ങനെ ചെയ്തിട്ടുണ്ടെന്ന ഒരു പ്രൂഫ് കാണിക്ക്. ഞാൻ അയാളോട് എപ്പോഴാണ് ഈ ‘ഹണി’ വർത്തമാനം പറഞ്ഞിരിക്കുന്നത്. അയാള്‍ എപ്പോഴൊക്കെ ശല്യം ചെയ്ത വന്നാലും ഞാൻ അതെല്ലാം നിരസിച്ചിട്ടേ ഉള്ളൂ. ഇക്കാര്യം ഞാൻ ഭർത്താവിനോട് പറഞ്ഞാപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു ഇനി അവിടെ ജോലി ചെയ്യുന്നത് നിർത്തിക്കോ എന്ന്. ഞാൻ ഇത് വേണുവിനോടും പറഞ്ഞു പിന്നെ അയാള്‍ എന്നോട് തർക്കിച്ചത് നീ എന്തിന് എല്ലാം തുറന്നുപറഞ്ഞു എന്നായിരുന്നു.

അപ്പോള്‍ തന്നെ എന്റെ ഭർത്താവ് വേണുവിന്റെ ഭാര്യയെ വിളിച്ചു എല്ലാ കാര്യവും പറഞ്ഞു.അങ്ങനെ പ്രൂഫ് സഹിതം കാണിച്ച്‌ കൊടുത്തപ്പോള്‍ അയാളുടെ ഭാര്യ തന്നെ ഞങ്ങളോട് മാപ്പ് പറഞ്ഞു. അങ്ങനെ ഞാൻ സഹിച്ച എല്ലാ പീഡനങ്ങളും പറഞ്ഞ് ഞാൻ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ എനിക്കറിയില്ല അയാള്‍ പണത്തിന്റെ സ്വാധീനത്തില്‍ എന്തും ചെയ്യും. ഞാൻ ഇപ്പോള്‍ ഇതിനെതിരെ ശബ്ദമുയർത്തി അതിന്റെ പേരിലാണ് എനിക്ക് ഇപ്പോള്‍ ഈ ഗതി. ഞങ്ങള്‍ ആരെയും വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കിയിട്ടില്ല. അതൊക്കെ ഇപ്പോ റിപ്പോർട്ട് വരുമ്ബോള്‍ പുറത്തുവരുമല്ലോ.എല്ലാം രമ്യതയില്‍ തന്നെ അവസാനിപ്പിക്കാൻ ആയിരുന്നു ഞങ്ങളും വിചാരിച്ചത്. 30 കോടി പോയിട്ട് 30 രൂപപോലൂം..വല്ല പൈസേടെ കാര്യമാണെങ്കില്‍ വിട്ടോ എന്നുവരെ എന്റെ ഭർത്താവ് പറഞ്ഞു. ഞങ്ങളെ അറസ്റ്റ് ചെയ്ത് അന്ന് മുതല്‍ വേണു ഒളിവിലാണ്.ഒന്നും ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് മുങ്ങുന്നത്.

20 കോടി 10 കോടിയിടെ ചെക്ക് കിട്ടി എന്നൊക്കെ പറയുന്നത് വെറും വ്യാജമാണ്. ഞങ്ങള്‍ക്ക് ഒരിടത്ത് നിന്നും ചെക്ക് കിട്ടിയിട്ടില്ല. വേണുവിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് ഒരു 50000 രൂപ എനിക്ക് വന്നു. ഒരു കൊല്ലമായി ഞാൻ അയാളുടെ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഫോട്ടോ സഹിതം പത്രങ്ങളില്‍ വന്നു അതില്‍ ഒന്നും എനിക്ക് പ്രശ്നമില്ല. എനിക്ക് ഒന്നേ ചെയ്യാൻ പറ്റൂ. എന്റെ നീതിക്ക് വേണ്ടി ഞാൻ പോരാടും. അതുപോലെ ഭർത്താവിന്റെ പൂർണ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ് ആത്മഹത്യയെ കുറിച്ച്‌ പോലും ഞാൻ ചിന്തിക്കാത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക