കോണ്‍ഗ്രസ് വിട്ട കെ വി തോമസിന്‍റെ പുസ്തകം പ്രകാശനം ചെയ്ത് കെ മുരളീധരൻ. മുരളീധരന്‍റെ വരവ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഡിസിസിയെ ബന്ധപ്പെട്ടിരുന്നു. മുരളീധരൻ വന്നാല്‍ കരിങ്കൊടി കാട്ടുമെന്നും ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാർട്ടിയെ വഞ്ചിച്ചു പുറത്തുപോയ ആളുമായി സഹകരണം പാടില്ലെന്ന് കുമ്ബളങ്ങി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ ഡിസിസി നേതൃത്വം കുമ്ബളങ്ങിയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തി. പ്രവർത്തകരെ ഡിസിസി പ്രസിഡന്‍റെ നേതൃത്വത്തിൽ അനുനയിപ്പിച്ച ശേഷമാണ് പരിപാടിക്ക് മുരളീധരൻ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടി ലൈൻ വിട്ട് ഒന്നും താൻ ചെയ്യില്ലെന്ന് മുരളിധരന്‍ പറഞ്ഞു. കെ വി തോമസ് ഭാര്യയെ കുറിച്ച്‌ എഴുതിയ പുസ്തകത്തിന്‍റെ പ്രകാശനം അദ്ദേഹം നിർവഹിച്ചുശശി തരൂർ തെറ്റ് തിരുത്തി വന്നാല്‍ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു ഇന്ദിരാഗാന്ധിക്കെതിരായ വിമർശനങ്ങള്‍ തരൂര്‍ പിൻവലിക്കണം മോദി സ്തുതി അവസാനിപ്പിക്കണം അദ്ദേഹം തെറ്റ് തിരുത്തി വന്നാല്‍ തിരുവനന്തപുരം കോർപ്പറേഷനില്‍ അദ്ദേഹത്തെ മുന്നില്‍ നിർത്തി പ്രചാരണം നടത്താനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക