പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട മണ്ണൂര്‍ക്കര സ്വദേശി സര്‍ജനത്ത് ബീവി (66) യെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.
പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ മൂന്നുമാസം അധിക കഠിന തടവു കൂടി അനുഭവിക്കണം.2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സ്കൂളിലേക്ക് സൈക്കിളില്‍ പോയ കുട്ടിയെ പ്രതി ധരിച്ചിരുന്ന വസ്ത്രവും അടിവസ്ത്രവും ഉയർത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പലതവണയായി ഈ പ്രവര്‍ത്തി ആവര്‍ത്തിച്ചെന്നും കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















