ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊടി സുനിയുടെ പരോള്‍ റദ്ദാക്കിയത്. മീനങ്ങാടി സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു ജാമ്യം നല്‍കുമ്ബോള്‍ നിർദ്ദേശിച്ചിരുന്നത്.

എന്നാല്‍, കൊടിസുനി ഇതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ പരോള്‍ റദ്ദാക്കിയത്.ജൂലൈ 21നാണ് കൊടി സുനിക്ക് അടിയന്തര പരോള്‍ അനുവദിച്ചത്. 15 ദിവസത്തേക്കായിരുന്നു പരോള്‍ അനുവദിച്ചത്. പരോള്‍ റദ്ദാക്കിയതോടെ കൊടി സുനിയെ വീണ്ടും കണ്ണൂർ സെൻട്രല്‍ ജയിലില്‍ എത്തിച്ചു.കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തില്‍ കണ്ണൂരില്‍ മൂന്ന് സിവില്‍ പൊലീസുകാരെ ഇന്നലെ സസ്പെൻ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തലശ്ശേരി കോടതിയില്‍ നിന്ന് വരുന്ന വഴിയാണ് പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലില്‍ വച്ച്‌ മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. കഴിഞ്ഞ മാസം 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നേരത്തെ, കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക