തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശാസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലില്‍ ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടി.ഹാരിസിന് കാരണം കാണില്‍ നോട്ടീസ്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ വഴിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ ഉപകരണക്ഷാമം ഉണ്ടെന്നായിരുന്നു ഹാരിസിന്റെ വെളിപ്പെടുത്തല്‍. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങി പോയിട്ടുണ്ടെന്നും ഡോ. ഹാരിസ് ഹസ്സൻ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വലിയ വിവാദമാകുകയും ഇതിന് പിന്നാലെ ഒരു നാലംഗ സമിതിയെ ആരോഗ്യവകുപ്പ് നിയമിക്കുകയും ചെയ്തിരുന്നു. ഈ സമിതി നല്‍കിയ റിപ്പോർട്ടില്‍ ഡോ. ഹാരിസിന്റെ ഭാഗത്ത് നിന്നുണ്ടായത് സർവീസ് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1960 ലെ സർക്കാർ സർവീസ് ചട്ടങ്ങള്‍ ഹാരിസ് ലംഘിച്ചു. കൂടാതെ 56, 60A, 62 എന്നീ വകുപ്പുകള്‍ ലംഘിച്ചു . ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും ലംഘനമാണ്. ഹാരിസ് ഉന്നയിച്ച എല്ലാ പരാതികളും വസ്തുതയല്ല എന്നും സമിതി കണ്ടെത്തി. എന്നാല്‍ ഹാരിസിന്റെ ചില പരാതികള്‍ കാര്യമുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക