വെള്ളാപ്പള്ളി എന്ന ലക്ഷണമൊത്ത ഒരു വർഗ്ഗീയവാദിയ്ക്ക് മുന്നില്‍ മുട്ടിടിച്ച്‌ നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ഹീറോ പരിവേഷമാണിപ്പോള്‍ വി.ഡി സതീശനും വി.എം സുധീരനും ലഭിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി നടേശൻ, രൂക്ഷമായാണ് വി.ഡി സതീശനെ വിമർശിച്ചിരുന്നത്.സതീശൻ്റെ തട്ടകമായ പറവൂരിലെ ഒരു ചടങ്ങില്‍ വച്ച്‌ സതീശന്‍ ഈഴവ വിരോധിയാണെന്നും ചുക്കും ചുണ്ണാമ്ബും അറിയാത്ത നേതാവാണെന്നും പരിഹസിച്ചതിന് പിന്നാലെയാണ്, വെള്ളാപ്പള്ളി വെല്ലുവിളി നടത്തിയത്.

യുഡിഎഫിന് 100 സീറ്റ് കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശൻ രാജിവച്ച്‌ വനവാസത്തിന് പോകുമോ എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. സതീശന് അഹങ്കാരത്തിന് കൈയ്യും കാലും വെച്ചിരിക്കുകയാണെന്നും, മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് ഈ അഹങ്കാരമെന്നും തുറന്നടിച്ച വെള്ളാപ്പള്ളി, യഥാർത്ഥത്തില്‍ സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴിയാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. സതീശൻ ഏതെങ്കിലും ഈഴവന് എന്തെങ്കിലും നല്‍കിയോ എന്നു ചോദിച്ച വെള്ളാപ്പള്ളിയ്ക്ക്, വലിയ വിമർശനമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം നേരിടേണ്ടി വന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്‌എൻഡിപി യോഗത്തിൻ്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്ന ഈഴവരില്‍ നിന്നും വൻ തോതില്‍ പണം പിരിക്കുന്നതും, മൈക്രോ ഫിനാൻസ് തട്ടിപ്പും ചൂണ്ടിക്കാട്ടിയാണ് വിമർശനം. വി.എസ് അച്ചുതാനന്ദൻ ഉള്‍പ്പെടെ വെള്ളാപ്പള്ളിക്ക് എതിരെ ഉയർത്തിയ കേസും വിമർശനങ്ങളുമെല്ലാം, സോഷ്യല്‍ മീഡിയയെ ഇപ്പോള്‍ തീ പിടിപ്പിച്ചിരിക്കുകയാണ്.മുസ്ലിം വിരോധിയായി തന്നെ ഒതുക്കാന്‍ ശ്രമിച്ചാല്‍ ഒതുങ്ങുന്നവനല്ല താനെന്ന വെള്ളാപ്പള്ളിയുടെ പരാമർശവും വിവാദമായി കഴിഞ്ഞു. വെള്ളാപ്പള്ളിക്ക് എതിരെ കേസെടുക്കാത്ത പൊലീസ് നടപടിയും ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

വെള്ളാപ്പള്ളിയുടെ വർഗ്ഗീയ പരാമർശനത്തിന് എതിരെ മറ്റു നേതാക്കള്‍ മൗനം പാലിക്കുമ്ബോള്‍, വി.ഡി സതീശനും വി.എം സുധീരനും ശക്തമായി രംഗത്ത് വന്നത് ഇരുവരുടെയും ജനസമ്മതി വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍, രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിട്ടുണ്ട്. ഒരു ജാതി – മത ശക്തികള്‍ക്ക് മുന്നിലും കീഴടങ്ങില്ലെന്ന് സതീശൻ പ്രഖ്യാപിച്ചത് പാണക്കാട് എത്തിയാണ് എന്നതും ശ്രദ്ധേയമാണ്. വെള്ളാപ്പള്ളിക്ക് എതിരായ സതീശൻ്റെ നിലപാടില്‍ മുസ്ലീംലീഗ് നേതൃത്വം ഹാപ്പിയാണ്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലീഗിൻ്റെ പിന്തുണ വി.ഡി സതീശനായിരിക്കുമെന്നത് ഇനി ഉറപ്പാണ്.

വെള്ളാപ്പള്ളിക്ക് ശക്തമായ മറുപടി നല്‍കിയ സതീശൻ്റെ നിലപാടിനെ, ധീരമെന്നാണ്, മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ വി.എം. സുധീരൻ ചൂണ്ടിക്കാട്ടുന്നത്. “കോണ്‍ഗ്രസിൻ്റെയും യുഡിഎഫിന്റെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് സതീശന്റെ നിലപാടെന്നും, സുധീരൻ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. “യുഡിഎഫ് അണികളിലും ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങളിലും, സതീശനുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ പ്രകടമായതെന്ന് വ്യക്തമാക്കിയ സുധീരൻ, വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിൻ്റെ സ്വാർത്ഥ താല്‍പര്യങ്ങള്‍ക്കായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദം ദുരുപയോഗപ്പെടുത്തുകയാണെന്നും തുറന്നടിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക