കേരളത്തിൽ മാസങ്ങൾക്കുള്ളിൽ തന്നെ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. പൊതുജനങ്ങളുടെയും സമുദായ സംഘടനകളുടെയും വികാരം സർക്കാരിനെതിരാണ്. വിദ്യാഭ്യാസ മേഖലയിൽ അടക്കം സർക്കാർ നടപ്പാക്കുന്ന നിരീശ്വരവാദപരമായ നീക്കങ്ങൾ കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് സർക്കാരിനോടും സിപിഎമ്മിനോടും ഇടതുമുന്നണിയോടും വലിയ വിരോധത്തിന് കാരണമായിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് സർക്കാരിൻറെ കർഷക വിരുദ്ധ നിലപാടുകൾ.
ഇന്ന് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചുകൊണ്ടും മാണി ഗ്രൂപ്പിനെ ഞെട്ടിച്ചു കൊണ്ടും കത്തോലിക്കാ സഭ ചങ്ങനാശ്ശേരി രൂപതയിലെ മുതിർന്ന വൈദികനായ ഫാദർ മാണി പുതിയിടം രംഗത്ത് വന്നിരുന്നു. ജോസ് കെ മാണിയുടെ രാഷ്ട്രീയ പാപ്പരത്വത്തെ കുറിച്ച് അദ്ദേഹം ന്യൂസ് 18 ചാനലിനോടാണ് തുറന്നടിച്ചത്. ജോസ് കെ മാണി ഇടതുമുന്നണിയിൽ നിൽക്കുന്നത് അസ്തിത്വം നഷ്ടപ്പെടുത്തുമെന്നും ജോസ് ഇടതിനോട് ചേർന്നുനിൽക്കുന്നു എന്നു പറയുമ്പോഴും അണികൾക്ക് യുഡിഎഫ് തന്നെയാണ് താല്പര്യം എന്ന് സത്യവും മാണിയച്ചൻ തുറന്നുപറഞ്ഞത് കേരള കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഇടതുമുന്നണിയിൽ മന്ത്രിയെയും എംഎൽഎയും മാണി ഗ്രൂപ്പിന് കിട്ടിയിട്ട് എന്ത് സംഭവിച്ചു എന്ന് തുറന്നടിച്ച അദ്ദേഹം സഭയുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാനും വിശ്വാസപരമായ വിഷയങ്ങളിൽ ഇടതുമുന്നണി നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പ്രതികരിക്കാൻ തയ്യാറാകാത്തതും ചൂണ്ടിക്കാട്ടി. സിപിഎമ്മും ഇടതുമുന്നണിയും മാണി ഗ്രൂപ്പിന് വില കൊടുക്കുന്നില്ല എന്നും പ്രത്യയശാസ്ത്രപരമായി കേരള കോൺഗ്രസിന് അവിടെ നിലനിൽപ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ നിലനിൽപ്പിന് കേരള കോൺഗ്രസുകൾ യുഡിഎഫിൽ എത്തിയിരിക്കുകയാണ് അഭികാമ്യമെന്നും സഭയുടെ പിന്തുണ ജോസ് കെ മാണി എന്നും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.
ഇടതുപക്ഷത്തിന്റെ രൂക്ഷ വിമർശകനായ തറയിൽ പിതാവ് ഭരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ തന്നെ നിലപാട് പ്രഖ്യാപിച്ചതോടെ ജോസ് കെ മാണിയുടെ രാഷ്ട്രീയഭാവി തന്നെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മാണി പുതിയ എന്ന വൈദികനെതിരെ ഇദ്ദേഹത്തിൻറെ അണികളും സൈബർ ഗുണ്ടാ സംഘങ്ങളും രൂക്ഷമായ അധിക്ഷേപങ്ങളും വിമർശനങ്ങളുമായി കളം നിറയുന്നുണ്ട്.
ജോസ് കെ മാണി ആനുകൂലികളും സ്തുതിപാടകകരമായ യൂട്യൂബ് ചാനലുകൾ അടക്കം വൈദികനെതിരെ നിന്ദ്യമായ പരാമർശങ്ങളാണ് ഉയർത്തിയിരിക്കുന്നത്. രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞ വൈദികനെ കോൺഗ്രസുകാരൻ എന്ന് ചാപ്പ കുത്തി ഒറ്റുകാരനാക്കി അധിക്ഷേപിക്കാനുള്ള നീക്കമാണ് മറയില്ലാതെ കേരള കോൺഗ്രസ് അനുകൂല സൈബർ ഇടങ്ങളിൽ നിന്നും ഹാൻഡിലുകളിൽ നിന്നും ഇപ്പോൾ ഉണ്ടാകുന്നത്. ഇതിന് മുൻപന്തിയിൽ നിൽക്കുന്നത് മലയാളം എക്സ്പ്രസ് യൂട്യൂബ് ചാനൽ അവതാരകനും ഉടമയുമായ ബെന്നി കോട്ടപ്പുറം ഇടതു സൈദ്ധാന്തികനായി സ്വയം അവരോധിച്ച ജോസ് കെ മാണിയുടെ സ്തുതി ഗീതങ്ങൾ മാത്രം സ്ഥിരമായി സ്വന്തം ചാനലിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്ന റെജി ലൂക്കോസ് എന്നിവർ ആണ്.
ജോസ് കെ മാണിക്ക് വേണ്ടി പി.ആർ ചുമതലകൾ നിർവഹിച്ച് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ഇവരുടെ വൈദികനെതിരെയുള്ള കടന്നാക്രമണം സഭയ്ക്കുള്ളിൽ മാണി ഗ്രൂപ്പിനെ കുറിച്ച് വലിയ എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വൈദികനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് അനുകൂല യൂട്യൂബ് ചാനൽ വീഡിയോകൾ ചുവടെ കാണാം.

















