ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനം ഏത് എന്ന കാര്യത്തില്‍ നമുക്ക് ഒരു ആകാംക്ഷ ഉണ്ടാകാറുണ്ടല്ലോ. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ കാർ ഏതാണെന്ന് അറിയാമോ. ഓഡി എ9 ചാമിലിയൻ ആണ് നിത അംബാനി ഉപയോഗിക്കുന്ന കാർ.
അള്‍ട്രാ-പ്രീമിയം ലക്ഷ്വറി കാറാണ് ഇത്. ഏകദേശം 100 കോടി രൂപയാണ് കാറിന്റെ വില. ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ വാഹന മോഡലുകളില്‍ ഒന്നാണ് ഓഡി എ9 ചാമിലിയൻ. ലോകത്ത് ആകെ 11 യൂണിറ്റുകള്‍ മാത്രം വിറ്റഴിക്കപ്പെട്ട കാർ എന്ന പ്രത്യേകതയും ഇതിനുണ്ട്. സമാനതകളില്ലാത്ത ആഡംബരത്തിന്റെ പ്രതീകമായാണ് വാഹന ലോകം പോലും എ9 ചാമിലിയനെ കണക്കാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ കാറാണ് നിത അംബാനി ഉപയോഗിക്കുന്നത്.
ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത, ഒരു ബട്ടണ്‍ അമർത്തിയാല്‍ അതിന്റെ നിറം മാറ്റാൻ കഴിയുമെന്നതാണ്. ഇലക്‌ട്രോണിക് പെയിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ലോകത്ത് ആകെ 11 യൂണിറ്റുകള്‍ മാത്രം വിറ്റഴിച്ചിട്ടുള്ള ഈ കാർ, ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ കാറുകളിലൊന്നാണ്.
അതിശയകരമായ രൂപകല്‍പ്പന മാത്രമല്ല, കരുത്തിലും ഈ കാർ ഒട്ടും പിന്നിലല്ല. 600 ഹോഴ്സ്പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4.0 ലിറ്റർ വി8 എഞ്ചിനാണ് ഓഡി ഓഡി എ9 ചാമിലിയന് കരുത്തേകുന്നത്. രണ്ട് ഡോറുകളുള്ള ഈ കാറിന് ഏകദേശം 5 മീറ്റർ നീളമുണ്ട്. സാധാരണ ആഡംബര കാറുകളില്‍ നിന്ന് വ്യത്യസ്തമായി, ഒറ്റ പീസിലുള്ള വിൻഡ്ഷീല്‍ഡും റൂഫുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.






