2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സംഘപരിവാര്‍-ബിജെപി കേന്ദ്രങ്ങള്‍ സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസിനെതിരെ നടത്തിയ പ്രചാരണങ്ങള്‍ക്കെതിരെ വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിലാണ് ബിജെപി സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കെതിരെ വി എസ് ശക്തമായി രംഗത്തു വന്നത്.

ഉത്തരേന്ത്യയില്‍ ബിജെപി നേതൃത്വത്തില്‍ നടക്കുന്ന ന്യൂനപക്ഷ വേട്ടയെക്കുറിച്ച്‌ ഒരു ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് റിയാസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായി ബിജെപി നേതാവ്, അങ്ങനെയെങ്കില്‍ മുഹമ്മദ് റിയാസ് പാകിസ്ഥാനിലേക്ക് പോകൂ എന്നു പ്രതികരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബിജെപി കേന്ദ്രങ്ങള്‍ മുഹമ്മദ് റിയാസിനെതിരെ സംഘടിത ആക്രമണങ്ങള്‍ അഴിച്ചു വിടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു പിന്നാലെയാണ് വി എസ് അച്യുതാനന്ദന്‍ മുതലക്കുളത്ത് വൈറലായി മാറിയ പ്രസംഗം നടത്തുന്നത്. ‘റിയാസിനെ പേടിപ്പിച്ച്‌ പാകിസ്ഥാനിലേക്ക് അയക്കാമെന്ന പൂതി മനസ്സില്‍ വെച്ചാമതി…., റിയാസിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ നോക്കുന്നവരെ ഇടതുപക്ഷ പ്രസ്ഥാനം എങ്ങോട്ടാണ് അയക്കുന്നതെന്നു നമുക്ക് കാണാം’. വി എസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക