കൊല്ലം സ്വദേശിനി അഖിലയെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പൊലീസിന്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിന്റെ വൈരാഗ്യത്തിലാണ് അഖിലയെ ആണ്‍സുഹൃത്ത് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രതി ബിനു പൊലീസിനോട് പറഞ്ഞു.

വിവാഹം കഴിക്കണമെന്ന് അഖില നിരന്തരം നിർബന്ധിപ്പിച്ചിരുന്നുവെന്നും നാട്ടിലും വീട്ടിലും ഇക്കാര്യം പറഞ്ഞ് തന്നെ നാണംകെടുത്തിയിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അമിതമായി മദ്യം കഴിച്ചതിന് ശേഷമാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെയാണ് അഖിലയെ ലോഡ്ജ് മുറിയില്‍ കഴുത്തുഞെരിച്ച്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഖിലയുടെ ആണ്‍സുഹൃത്തായ നേര്യമംഗലം സ്വദേശിയായ ബിനു എല്‍ദോസാണ് പ്രതി. ആലുവ പമ്ബ് ജംഗ്ഷന് സമീപമുള്ള ലോഡ്ജ് മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവും അഖിലയും ഏറെ നാളെയായി പ്രണയത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് അഖില ബിനുവുമായി വഴക്കിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക