ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സെക്കന്റ് സെയില്‍ ഷോറൂമില്‍ നിന്ന് ഒന്നരലക്ഷത്തിലേറെ വിലമതിക്കുന്ന ബൈക്കുമായി കടന്നുകളഞ്ഞു.ആലുവ അസീസി കവലയിലെ ‘ഫോർ വീല്‍ ഡ്രൈവ്’ എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ടെസ്റ്റ് റൈഡിനായെടുത്ത ബൈക്കുമായി വേഗത്തില്‍ കടന്നുകളയുകയായിരുന്നു.

സ്ഥാപനത്തിലെ ജീവനക്കാരെല്ലാം ഉച്ചഭക്ഷണം കഴിക്കുന്ന തിരക്കിലായ സമയത്താണ് ആലുവ അസീസി കവലയിലെ ഫോർ വീല്‍ ഡ്രൈവ് എന്ന സ്ഥാനത്തിലേക്ക് ഒരു ചെറുപ്പക്കാരൻ നടന്നുവന്നത്. ഏകദേശം 30 വയസില്‍ താഴെ പ്രായം വരുന്ന യുവാവ് പാന്റും ചെക്ക് കളർ ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. ബൈക്ക് വാങ്ങാനെത്തിയെതെന്ന് പറഞ്ഞതോടെ സ്ഥാപനത്തിന്റെ പാർട്ട്ണറായിരുന്ന ഫൈസല്‍ യുവാവിനെ ബൈക്കുകള്‍ കാണിച്ചു. പല ബൈക്കുകള്‍ പരിശോധിച്ച ശേഷം ടെസ്റ്റ് റൈഡിനെന്ന പേരില്‍ ഒന്നര ലക്ഷത്തിലേറെ വിലയിട്ടിരുന്ന ബജാജിന്റെ ഡോമിനോർ ബൈക്കിലേക്ക് യുവാവ് കയറി, കെ എല്‍ 35 കെ. 8354 എന്ന ബൈക്കുമായി പാര്‍ക്കിംഗ് ഏരിയയില്‍ ടെസ്റ്റ് ‍റൈ‍ഡ് തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷോ റൂം ജീവനക്കാര്‍ നോക്കി നില്‍ക്കെ നേരെ പുറത്തേക്ക് വേഗത്തില്‍ ഓടിച്ച്‌ പോയി. അരമണിക്കൂര്‍ പിന്നിട്ടിട്ടും തിരിച്ച്‌ വരാതിരുന്നതോടെ ബൈക്ക് നമ്പര്‍ സഹിതം ആലുവ പൊലീസിന് പരാതി നല്‍കി കാത്തിരിക്കുകയാണ് ഷോ റൂം ഉടമകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക