മലയാള ചലച്ചിത്ര താരസംഘടന അമ്മയില്‍ അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ മത്സരം ചൂട് പിടിക്കും എന്ന സൂചനകള്‍ പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ ഭാരവാഹികള്‍ക്ക് പുറമേ വിവിധ താരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് സംഘങ്ങള്‍ സജീവമാണ് എന്ന് സൂചന. നിലവിലെ കമ്മിറ്റിയിലുള്ളവർ മത്സരിക്കുന്നതില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ആഗസ്റ്റ് 15ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നേരത്തെ അമ്മയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ഭാരവാഹികള്‍ മത്സരിക്കും എന്നായിരിക്കുന്ന സൂചന. അതിനാല്‍ തന്നെ ശക്തമായ മത്സരം നടക്കില്ലെന്നായിരുന്നു സൂചന.

എന്നാല്‍ ഇപ്പോള്‍ മൂന്ന് സംഘങ്ങള്‍ മത്സര രംഗത്ത് സജീവമാണ് എന്നാണ് വിവരം. കുക്കു പരമേശ്വരന്‍റെയും രവീന്ദ്രന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് ഒന്നാമത്തേത്. രണ്ടാമത്തേത് അമ്മയുടെ പെണ്‍മക്കള്‍ എന്ന വാട്സ്‌അപ്പ് കൂട്ടായ്മയാണ് ബാബുരാജാണ് ഈ കൂട്ടായ്മ തുടങ്ങിയതെങ്കിലും നവ്യാ നായര്‍ മത്സര രംഗത്തേക്ക് വരണം എന്നാണ് ഇതില്‍ ഉയരുന്ന അഭിപ്രായം. അതേ സമയം ശ്വേത മേനോന്‍, ബൈജു സന്തോഷ് എന്നിവരും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നുണ്ട്. ഒറ്റയാനായി മത്സരരംഗത്തേക്ക് ഉള്ളത് ഇടവേള ബാബുവാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്കോ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ ഇടവേള ബാബു മത്സരിച്ചേക്കും എന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരസംഘടനയിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞ ജനറല്‍ ബോഡിയിലാണ് ധാരണയായത്. മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താൻ കൊച്ചിയില്‍ ചേർന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. മോഹൻലാലിൻ്റെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമായത്. അഡ്ഹോക് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. അമ്മയുടെ 31മത് ജനറല്‍ബോഡി യോഗം കലൂരിലാണ് നടന്നത്.

നിലവിലെ കമ്മിറ്റി ഒഴിയുന്നതിനെതിരെ ശക്തമായ എതിർപ്പുണ്ടായിരുന്നു. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി തുടരണമെന്ന് ജനറല്‍ ബോഡി യോഗം മുഴുവൻ അഭിപ്രായപ്പെട്ടിരുന്നു. പകുതി അംഗങ്ങള്‍ പോലും ഇല്ലാത്തതിനാല്‍ ഇത് പൊതു തീരുമാനമായി കാണാൻ ആകില്ലെന്ന് പറഞ്ഞ് മോഹൻലാല്‍ തെരഞ്ഞെടുപ്പ് വേണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, മത്സരത്തിന് താനില്ലെന്നും പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളുകള്‍ വരട്ടെ എന്നും മോഹൻലാല്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക