ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലിന്റെയും, ഭരണ സമിതിയുടെയും രാജിയിലേക്ക് നയിച്ചത് അഞ്ച് പ്രധാനപ്പെട്ട കാരണങ്ങൾ കൊണ്ടാണ് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. അവ ചുവടെ വായിക്കാം
അമ്മ ഭരണസമിതി എന്തുകൊണ്ട് രാജിവെച്ചു?
-->
1. ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്ന ധാർമിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുക
2. പൃഥ്വിരാജടക്കമുളള പുതുതലമുറ, നിലവിലെ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലം
3. ജഗദീഷ് അടക്കം ഭാരവാഹികള്‍ ചേരിതിരിഞ്ഞതും നിർണായകമായി
4. സംഘടനയുടെ അധികാരം ജനറല്‍ സെക്രട്ടറിക്കാണ്. സിദ്ദിഖ് രാജിവെച്ചതോടെ ഈ സ്ഥാനത്തേക്ക് സർവസമ്മതനായ മറ്റൊരു പകരക്കാരനെ കണ്ടെത്താൻ കഴിയാതെവന്നു
5. സ്ത്രീകള്‍ക്ക് മുൻതൂക്കമുളള പുതിയ ഭരണസമിതി വരണമെന്ന് മുതിർന്ന അംഗങ്ങളടക്കം നിർദേശിച്ചതും നിർണായകമായി
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക