ദിവസങ്ങള്‍ക്ക് മുമ്ബാണ് അമ്മ സംഘടനയിലെ പ്രവർത്തനം നടൻ ബാബുരാജ് അവസാനിപ്പിച്ചത്. ഇലക്ഷനില്‍ മത്സരിക്കാനിരിക്കെ ബാബുരാജിനെതിരെ സംഘടനയിലെ കുറച്ചുപേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഘടനയില്‍ നിന്നും അദ്ദേഹം പിരിഞ്ഞുപോയത്.എന്നാല്‍, ഇതിനേക്കാള്‍ ചർച്ചയായത് സരിത നായർ ബാബുരാജിനെതിരെ ഉന്നയിച്ച ആരോപണമാണ്.

മോഹൻലാല്‍ തനിക്കായി തന്നുവിട്ട ചികിത്സാ സഹായധനം ബാബുരാജ് കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനില്‍ (കെഎഫ്‌സി) നിന്നെടുത്ത ലോണടയ്‌ക്കാൻ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ‘അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നുപറഞ്ഞാണ് സരിത പരാതിയുമായെത്തിയത്. ദുബായ് കേന്ദ്രീകരിച്ച്‌ പോലും ബാബുരാജ് സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തിയെന്ന് സരിത വച്ചു കാച്ചി. അവരിതൊക്കെ പറയുമ്ബോള്‍ നമുക്ക് വേണമെങ്കില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചികിത്സാ ചെലവിന് പണം കൊടുക്കത്തക്ക ബന്ധം സരിതയുമായി മോഹൻലാലിനുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ ഇത്രയും വലിയ തുകയൊക്കെ മറ്റൊരാളിന്റെ കയ്യില്‍ കൊടുത്തുവിടുമോ? ബാബുരാജ് കെഎഫ്‌സിയില്‍ ലോണെടുത്തതിന്റെയും അടച്ചതിന്റെയും പേപ്പർ എങ്ങനെ മറ്റൊരാള്‍ക്ക് കിട്ടും? ഇക്കാര്യത്തില്‍ മോഹൻലാലോ ബാബുരാജോ പ്രതികരിക്കുന്നതും ഇല്ല ‘ – ശാന്തിവിള ദിനേശ് പറഞ്ഞു.

സരിതയുടെ ആരോപണം: 2018ല്‍ തനിക്ക് അസുഖം തുടങ്ങിയപ്പോള്‍ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. 2018ലാണ് മോഹൻലാല്‍ പണം നല്‍കിയത്. ബാബുരാജ് എന്നോട് മാത്രമല്ല, നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. ദുബായില്‍ വൻ തട്ടിപ്പ് നടത്തി തിരിച്ച്‌ പോകാതിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക