താരസംഘടനയായ അമ്മയെ വിമർ‌ശിച്ച്‌ നടി മല്ലികാ സുകുമാരൻ. മിണ്ടാതിരുന്ന് കേള്‍ക്കുന്നവർക്കേ സംഘടനയില്‍ സ്ഥാനമുള്ളൂവെന്ന് നടി ആരോപിച്ചു.മാദ്ധ്യമപ്രവർത്തകരോടായിരുന്നു നടിയുടെ പ്രതികരണം.

കൈനീട്ടം എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ പക്ഷഭേദമുണ്ട്. സംഘടനയില്‍ കുറേയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹൻലാലിനും അറിയാം. അമ്മയ്ക്കുള്ളില്‍ പലരും അവരവരുടെ ഇഷ്ടങ്ങള്‍ നടത്താൻ നോക്കിയിട്ടുണ്ട്. കൈനീട്ടം എന്ന പേരിലുള്ള സഹായത്തില്‍ നിന്ന് അർഹതപ്പെട്ട പലരെയും മാറ്റിനിർത്തുകയാണ്. എന്നാല്‍ മാസത്തില്‍ 15 ദിവസവും വിദേശത്ത് പോകുന്നവർക്ക് ഈ സഹായം ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിജീവിതയായ നടിക്കുനേരെ അക്രമം നടന്നുവെന്നത് നൂറ് ശതമാനം സത്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകളൊക്കെ തുടങ്ങിയത്. ഏഴുവർഷം പിന്നിട്ടിട്ടും അക്കാര്യത്തില്‍ അന്വേഷണം എന്തായി എന്ന് സർക്കാർ പറയണം. എന്നിട്ടുവേണം ഇന്നലെ സംഭവിച്ച കാര്യങ്ങള്‍ പറയാൻ.

ഇപ്പോള്‍ ആരൊക്കെയോ ചാനലുകളില്‍ മൈക്ക് കിട്ടുമ്ബോള്‍ എന്തൊക്കെയോ പറയുന്നുണ്ട്. അഭിനയിക്കാൻ അവസരം കിട്ടാൻ ഹോട്ടല്‍ മുറികളില്‍ അഞ്ചും ആറും തവണയൊക്കെ പോകുന്നത്. മോശം പെരുമാറ്റമുണ്ടായാല്‍ ആദ്യം തന്നെ വിലക്കണം. കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടത് പോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക