സിനിമ പ്രമോഷനുകള്‍ക്കും തിയേറ്ററിലെ മറ്റു പൊതുചടങ്ങുകള്‍ക്ക് എത്തുന്ന താരങ്ങളെ വിടാതെ പിന്തുടർന്ന് വീഡിയോ പകർത്തി സോഷ്യല്‍ മീഡിയ പേജില്‍ മോശം ക്യാപ്ഷനുകളോടെ പോസ്റ്റ് ചെയ്യുന്ന യൂട്യൂബര്‍മാരെ നമ്മള്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ ഇത്തരം യൂട്യൂബർമാർക്ക് പണി കൊടുത്തിരിക്കുകയാണ് നടൻ സാബുമോൻ. തന്റെ വീഡിയോ പകർത്താനെത്തിയ ആളുകളുടെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ചാണ് സാബുമോൻ ഇവർക്ക് ‘പണി കൊടുത്തത്’. സാബുമോൻ ദൃശ്യങ്ങള്‍ പകർത്താൻ തുടങ്ങിയതോടെ യൂട്യൂബർമാരില്‍ പലരും മുഖം പൊത്തി മാറുകയും ഓടിയൊളിക്കുന്നതും വീഡിയോയില്‍ കാണാം.
‘ഞങ്ങള്‍ സെലിബ്രിറ്റികള്‍ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വീഡിയോ എടുക്കുന്നത്’ എന്നായിരുന്നു യൂട്യൂബർ സംഘത്തിലെ ഒരു സ്ത്രീ സാബുമോന്റെ വീഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. ‘നിങ്ങള്‍ പാപ്പരാസികള്‍ അല്ലേ, അപ്പോള്‍ നിങ്ങളുടെയും ദൃശ്യങ്ങള്‍ പകർത്താം’ എന്നായിരുന്നു സാബുമോന്റെ പ്രതികരണം. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയില്‍ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങള്‍ എന്നാണ് സാബുമോൻ വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സാബുമോന്റെ പോസ്റ്റിന്റെ പൂർണരൂപം:

















