കണ്ണൂർക്കാരനും കന്നടക്കാരിയും അമ്മയും അനുമോളും അങ്കിയും എല്ലാരും ചേർന്നൊരു കുഞ്ഞു ചാനല്‍! പേരിലെ കുഞ്ഞു ചാനല്‍ എന്ന പ്രയോഗം തീർത്തും തെറ്റാണ്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേർസ് ഉള്ള ചാനല്‍ ആണ് ഇന്ന് കെ എല്‍ ബ്രോയുടെ ചാനല്‍. മലയാളം യൂട്യൂബ് ചാനലുകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ചാനല്‍ ഒരുപക്ഷെ KL BRO Biju Rithvik ന്റേതാകും എന്നൊരു സംസാരം തന്നെയുണ്ട് . മലയാളികള്‍ക്ക് ഏവർക്കും അഭിമാനിക്കാൻ ഉതകുന്ന തരത്തില്‍ ഒരു വളർച്ചയാണ് ബിജുവും കുടുംബവും സ്വന്തമാക്കിയത്.

ഈ അടുത്ത കാലത്ത് നറുക്കെടുപ്പുമായി വന്ന വിഷയങ്ങള്‍ ഒഴിച്ചാല്‍ ബിജുവിനെതിരെ യാതൊരു വിധ ആരോപണങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടില്ല. നറുക്കെടുപ്പ് വിഷയത്തില്‍ ബിജുവിന്റെ പേര് ഉയർന്നു കേട്ടെങ്കിലും അദ്ദേഹം മറുപടി ഒന്നും നല്കിയതുമില്ല. കുടുംബപ്രശ്നങ്ങളോ അല്ലെങ്കില്‍ സ്വകാര്യ വിഷയങ്ങളോ ഒന്നും അപ്ലോഡ് ചെയ്തു വീഡിയോയ്ക്ക് റീച്ചുകൂട്ടുന്ന ആളല്ല ബിജു. തുടക്കം മുതല്‍ക്ക് സ്വന്തം സൃഷ്ടികള്‍ അല്ലെങ്കില്‍ എന്തെങ്കിലും ഷോർട്ട് ഫിലിമുകള്‍ ഒക്കെയാണ് ബിജു പങ്കിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബത്തിലെ ഒട്ടുമിക്ക ആളുകളും ബിജുവിന്റെ ചാനലിന്റെ ഭാഗമാണ്. ഇന്ത്യയില്‍ തന്നെ ഒന്നാം നിര യൂട്യൂബർമാരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ബിജു ഒന്നാമതായി ഉണ്ട്. എന്നും താരത്തിന്റെ വരുമാനത്തെ കുറിച്ചാണ് ആരാധകർക്ക് കൗതുകം. വിവിധ ചാനലുകളില്‍ ബിജുവിന്റെ ഇൻകം ചർച്ച ആയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും എവിടെയും തന്റെ വരുമാനത്തെ കുറിച്ച്‌ ബിജു പറഞ്ഞിട്ടില്ല. ഒരു മാസം 29 ലക്ഷം; വരുമാനം കിട്ടും എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോസ് വരെ പ്ലേ യൂ ട്യൂബർ മാരും പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ യൂട്യൂബിന്റെ രീതി അനുസരിച്ചുകൊണ്ട് വീഡിയോക്ക് എത്ര കാഴ്ചക്കാർ ഉണ്ടെന്നത് അനുസരിച്ചുകൊണ്ടാണ് സാലറിയും നിശ്ചയിക്കുക. 74.5M subscribers ആണ് ബിജുവിന് യൂട്യൂബില്‍ ഉള്ളത്. ഇതുവരെയും 3,211 videos ആണ് ബിജു അപ്ലോഡ് ചെയ്തിരിക്കുന്നത്. 73,212,482,887 views ആണ് ആകെ ബിജു നേടിയിരിക്കുന്നത്. കോവിഡ് കാലത്തായിരുന്നു ബിജു ഫുള്‍ ടൈം ക്രിയേറ്റർ ആയി മാറുന്നത്.

ഈ വ്യൂസ് അനുസരിച്ചാണ് ബിജുവിന് തുക ലഭിക്കുന്നത് മാത്രമല്ല ബിജുവിന് കൂടുതല്‍ റീച്ചും കിട്ടുന്നത് ഷോർട്ട് വീഡോയോസിനു ആണ്. അന്യഭാഷക്കാർ വരെ ഷോർട്ട് വീഡിയോസിന്റെ ആരാധകർ ആണ്. ലോങ്ങ് വീഡിയോസ് നേടുന്ന റീച്ചോ വരുമാനമോ ഒരിക്കലും ഷോർട് വീഡിയോസിനു യൂ ട്യൂബ് നല്‍കാറില്ല എന്ന് മാത്രമല്ല പ്രൊമൊട്ടും ചെയ്യാറില്ല. അതുകൊണ്ടുതന്നെ ഒരു മാസം 29 ലക്ഷം നേടുന്നു എന്ന് പറയുന്ന പ്രചാരണം ശരിയാകാനുള്ള സാധ്യത കുറവാണ്.

രണ്ടു ചാനലുകള്‍ ആണ് ബിജുവിനുള്ളത്. ഒരു പക്ഷേ യൂ ട്യൂബില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ ഉപരി പ്രമോഷനും ഉദ്ഘാടനങ്ങളും എല്ലാം കൂടി നല്ലൊരു തുക ബിജുവിന് മാസാ മാസം ലഭിക്കുന്നുണ്ട്ഡയമണ്ട് പ്ളേ ബട്ടണും ബിജുവിന് ലഭിച്ചിരുന്നു. എന്നാല്‍ ഡയമണ്ട് കിട്ടിയതുകൊണ്ട് വരുമാനത്തില്‍ ഉയർച്ച ഒന്നും ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം. യൂട്യൂബ് തങ്ങളുടെ ക്രിയേറ്റേഴ്സിനു കൊടുക്കുന്ന ഒരു പ്രോത്സാഹന സമ്മാനം മാത്രമാണ് ഈ ഡയമണ്ട് പ്ളേ ബട്ടണ്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക