ഭർത്താവ് വിവാഹശേഷം നിർബന്ധിച്ച് മതം മാറ്റിയതായും ബീഫ് കഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ ഭർത്താവിനെതിരെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ആരതി കുമാരിയും ഭർത്താവ് മുഹമ്മദ് ഷെഹബാസും അഞ്ച് വർഷം മുൻപാണ് വിവാഹിതരാകുന്നത്. ഫേസ് ബുക്കിലൂടെപരിചയപ്പെട്ട ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
‘വർഷങ്ങളുടെ സൗഹൃദത്തിന് ശേഷം ഞാൻ ബെഗുസാരായിയില്‍ പോയി അദ്ദേഹത്തെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹശേഷം ഷഹബാസ് തന്നെ ബീഫ് കഴിക്കാനും മതം മാറ്റാനും നിർബന്ധിച്ചു. എന്റെ ഫോണില്‍ നിന്ന് അദ്ദേഹം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഇല്ലാതാക്കി, ഞാൻ വിസമ്മതിച്ചപ്പോള്‍ എന്നെ ശാരീരികമായി ആക്രമിച്ചു,’ ആരതികുമാരിയുടെ പരാതിയില്‍ പറയുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടപ്പോള്‍ ഷഹബാസ് ഫേസ്ബുക്കില്‍ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വ്യാപാരിയായിട്ടാണ് സ്വയം പരിചയപ്പെടുത്തിയത്. എന്നാല്‍ വാസ്തവത്തില്‍ അയാള്‍ ഒരു പൂക്കച്ചവടക്കാരനാണെന്നും യുവതി പറഞ്ഞു. പീഡനം സഹിക്കാനാവാതെ വന്നതോടെ അവർ ബെഗുസാരായി പോലീസിനെ സമീപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടു. നിലവില്‍ ഒരു വനിതാ അഭയകേന്ദ്രത്തിലാണ് ആരതി ഉള്ളത്. വീട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

















