മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

എന്നാല്‍ എന്താണ് പിണറായി വിജയന്റെ ആരോഗ്യ പ്രശ്നമെന്നും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. കാൻസർ രോഗബാധയാണ് മയോ ക്ലിനിക്കിലെ സ്പെഷ്യലൈസേഷൻ. അതിനാല്‍ തന്നെ പിണറായി വിജയനും കാൻസർ തന്നെയാണെന്നാണ് എല്ലാവരുടെയും അനുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇപ്പോഴിതാ പിണറായി വിജയന്റെ രോഗാവസ്ഥയെ കുറിച്ച്‌ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഫേസ്ബുക്കിലാണ് കുറിപ്പ് പ്രചരിക്കുന്നത്. ടോണി പോളെന്ന ഐഡിയിലാണ് കുറിപ്പ്. ഇതില്‍ മുഖ്യമന്ത്രിക്ക് പ്രോസ്റ്റേറ്റ് കാൻസറാണെന്നാണ് പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

ഞാൻ അറിഞ്ഞിടത്തോളം മുഖ്യമന്ത്രി പിണറായി വിജയന് പ്രൊസ്റ്റേറ്റ് കാൻസർ ആണ്.ചികിത്സാ ചിലവ് ഖജനാവില്‍ നിന്നെടുക്കുന്നതിനെപ്പറ്റി ആണെങ്കില്‍ ഒരു സാമാജികന് നമ്മുടെ നിയമം അനുവദിച്ചു കൊടുത്ത പ്രിവിലേജ് ആണിത്. ആ പ്രിവിലേജ് ഉപയോഗിക്കാത്ത എത്ര പ്രതിപക്ഷ നേതാക്കള്‍ ഉണ്ട്?അത്യാവശ്യം സ്‌കൂളില്‍ പോയ ഒരാള്‍ക്കുണ്ടാവേണ്ട പ്രാഥമികമായ അറിവാണിത് . ഒന്നെങ്കില്‍ ഇതറിയാത്ത വിവരം കെട്ടവർ , അല്ലെങ്കില്‍ അറിഞ്ഞു കൊണ്ട് കള്ളം പറയുന്നവർ . രണ്ടില്‍ ഏതെങ്കിലും ഒരു കൂട്ടർക്കെ ഇതിനെ വിമർശിക്കാൻ പറ്റൂ.കാപട്യത്തിന്റെ “കാര്യക്ഷമത” സത്യത്തെക്കുറിച്ചുള്ള വ്യക്തമായ അറിവില്‍ ആശ്രയിച്ചിരിക്കുന്നു എന്ന് ഹന്ന ആരെന്റ് പണ്ട് പറഞ്ഞത് ഈ സന്ദർഭത്തില്‍ കൃത്യമായി ചേരും .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക