ബംഗ്ലാദേശിലെ ഒരു കാമുകൻ കാമുകിക്ക് ഒരുക്കിയ ഒരു സർപ്രൈസ് ഗിഫ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ധാക്കയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതായിരുന്നു വീഡിയോ. കാമുകിയുടെ രഹസ്യങ്ങള്‍ കാമുകൻ പരസ്യമാക്കുന്ന വീഡിയോയാണ് വൈറലായത്.
വലിയ സർപ്രൈസ് ഉണ്ടെന്ന് ധരിപ്പിച്ചാണ് കാമുകൻ യുവതിയുമായി റെസ്റ്റോറിലെത്തിയത്. തുടർന്ന് യുവതിയോട് കണ്ണ് പൊത്തിയിരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഓരോരോ യുവാക്കളായി റെസ്റ്റോറൻ്റിലേക്ക് കടന്നു വന്നു. അങ്ങനെ എത്തിയ അഞ്ചുപേർ യുവതിയുടെ രഹസ്യ കാമുകന്മാരായിരുന്നു.
ഇവരെ കണ്ടതോടെ യുവതി ഞെട്ടുന്നതും ആ ഞെട്ടല്‍ പിന്നീട് കരച്ചിലിലേക്ക് വഴിമാറുന്നതും വീഡിയോയില്‍ കണ്ടു. ഈ പുരുഷന്മാരുമായി യുവതി ഒരേ സമയം പ്രണയത്തിലും ഇവരെ ഓരോരുത്തരെയും ഒരേ സമയം വഞ്ചിക്കുകയുമായിരുന്നു.
A Muslim girl from Bangladesh was allegedly in relationships with six men simultaneously.
— AruCreate.in (@AruhiVibe) July 1, 2025
When one of the men discovered her secret, he chose to reveal the truth by inviting all six to a restaurant in Dhaka.
The woman was stunned & unable to respond as each confronted her in… pic.twitter.com/vlhJlBkw7w
സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗായ വീഡിയോ തുടങ്ങുന്നത് ഒരു യുവതി റെസ്റ്റോറൻ്റില്‍ ഇരിക്കുന്നത് കാണിച്ചാണ്. തുടർന്ന് കാമുകൻ അവരുടെ കണ്ണുകള്‍ പൊത്തുന്നു. പിന്നാലെ കുറച്ച് പുരുഷന്മാർ അവിടെ കയറിവരുന്നതും യുവതി സ്തബ്ധയായി ഇരിക്കുന്നതുമാണ് കാണുന്നത്. ഇവരുടെ കാമുകന്മാരില്‍ ഒരാളാണ് യുവതിയുടെ രഹസ്യബന്ധങ്ങള്‍ കണ്ടുപിടിച്ചതും മറ്റുള്ളവർക്ക് മുന്നില്‍ തുറന്നുകാട്ടിയതും.

















