ലൈംഗിക അനുഭൂതിക്കായി സ്വകാര്യ ഭാഗത്തേക്ക് മോയിസ്റ്ററൈസർ കുപ്പി തിരുകി കയറ്റിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി സ്വദേശിനിയായ 27കാരിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് മലമൂത്ര വിസർജ്ജനം നടത്താൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.
സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം നില വഷളായതോടെയാണ് സ്ത്രീ അടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ യുവതിയുടെ നില ഗുരുതരമായതിനാല്‍ അവിടെ നിന്നും തുടർ ചികിത്സയ്ക്കായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ വിദഗ്ധ ചികിത്സയില്‍ ഡോക്ടർമാർ സിഗ്മോയിഡോസ്കോപ്പി വഴി യുവതിയുടെ കുടലില്‍ കുടുങ്ങിയ മോയിസ്ചറൈസർ കുപ്പി വിജയകരമായി പുറത്തെടുത്തു.
ഡോ. ആശിഷ് ഡേ, ഡോ. തരുണ്‍ മിത്തല്‍, ഡോ. ശ്രേയസ് മംഗ്ലിക്, ഡോ. അൻമോള്‍ അഹൂജ, അനസ്തറ്റിസ്റ്റ് ഡോ. പ്രശാന്ത് അഗർവാള്‍ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ നില ഭേദപ്പെട്ടതോടെ യുവതിയെ ഡിസ്‌ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

















