തങ്ങളുടെ ലൈംഗിക ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്പ് വഴി വിറ്റ ദമ്ബതികള്‍ അറസ്റ്റില്‍. 41 വയസ്സുകാരനും 37 വയസ്സുകാരിയുമായ ദമ്ബതികളുടെ ബിസിനസാണ് പോലീസ് പൂട്ടിയത്. മൊബൈല്‍ ആപ്പിലൂടെയാണ് ലൈംഗിക ദൃശ്യങ്ങള്‍ വിറ്റിരുന്നത്.

ഹൈദരാബാദ് അമ്ബര്‍പേട്ടിലെ മല്ലികാര്‍ജുന നഗര്‍ സ്വദേശികളാണ് ലൈവായി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.അത്യാധുനിക ക്യാമറകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. പോലീസ് പരിശോധനയില്‍ ഉപകരണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എളുപ്പത്തില്‍ പണം സമ്ബാദിക്കാനാണ് ഈ രംഗത്തേക്ക് ദമ്ബതികള്‍ കടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്യാബ് ഡ്രൈവറായി ജോലി ചെയ്തിട്ടും ആവശ്യത്തിന് പണം ലഭിക്കുന്നില്ല. അതിനാലാണ് സ്വയം തൊഴിലായി ഇത് തിരഞ്ഞെടുത്തത്. രണ്ട് മക്കളുടെ കോളേജ് ഫീസ് അടക്കം അടയ്ക്കാന്‍ പണം വേണം എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. മുഖംമൂടി ധരിച്ചാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നത്.

രണ്ട് ഓപ്ഷനുകളാണ് ഉപഭോക്താക്കള്‍ക്ക് ദമ്ബതികള്‍ നല്‍കിയിരുന്നത്. ലൈവ് വീഡിയോയും റെക്കോര്‍ഡ് ചെയ്ത വീഡിയോയും. ഇതിനായുള്ള റേറ്റും വ്യത്യസ്തമാണ്. ലൈവ് വീഡിയോയ്ക്ക് 2,000 രൂപയും, റെക്കോര്‍ഡ് ചെയ്തതിന് 500 രൂപയുമാണ് റേറ്റ്. നിരവധി പേരാണ് ഇവരുടെ സബ്‌സ്‌ക്രൈബേഴ്‌സായത്.

പണം നല്‍കുന്നവര്‍ക്ക് ആപ്പില്‍ ആക്സസ് ലിങ്കുകള്‍ നല്‍കുകയാണ് ചെയ്തിരുന്നത്.രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതും ഇരുവരേയും പിടികൂടിയതും. ഐടി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക