യുഡിഎഫിലേക്ക് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിളിച്ചതിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് (എം). ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും.

അതേസമയം എല്‍ഡിഎഫ് വിടാനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പ് സമയത്താണ് എല്‍ഡിഎഫിലേക്ക് വന്നത്. അതുകൊണ്ട് അന്ന് കാര്യമായി സീറ്റ് ആവശ്യപ്പെടാനുള്ള സമയം ഉണ്ടായില്ല. പഞ്ചായത്തുകളില്‍ സീറ്റ് വര്‍ദ്ധിക്കുന്നത് അനുസരിച്ച്‌ കേരള കോണ്‍ഗ്രസിന് പ്രാധാന്യം വേണമെന്നാണ് ആവശ്യം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയോരമേഖലകളില്‍ കൂടുതല്‍ വാര്‍ഡുകള്‍ ആവശ്യപ്പെടാനും തീരുമാനം എടുത്തിട്ടുണ്ട്. സിപിഎമ്മുമായി ചര്‍ച്ചകള്‍ തുടങ്ങാനും തീരുമാനിച്ചിരിക്കുകയാണ്. മുന്നണി മാറ്റം നിലവില്‍ പ്രായോഗികം അല്ലെന്നും നിലവില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തൃപ്തരാണെന്നും പറഞ്ഞു. മുന്നണിയില്‍ പാര്‍ടിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നുണ്ടെന്നും നിലമ്ബുര്‍ തെരഞ്ഞെടുപ്പ് ഫലം നോക്കി മുന്നണി മാറില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ് കേരളാകോണ്‍ഗ്രസിനെ വിളിക്കണമെന്ന് പറഞ്ഞത്്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക