ചങ്ങനാശേരിയില്‍ നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയില്‍. പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാല്‍ വീട്ടില്‍ ക്രിസ്റ്റിൻ ആന്റണി (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 7നു മാർക്കറ്റില്‍ ബോട്ട്ജെട്ടിക്കു സമീപമായിരുന്നു സംഭവം.

കേറ്ററിങ് ആവശ്യത്തിനു മാർക്കറ്റില്‍നിന്നു സാധനങ്ങള്‍ വാങ്ങുന്നതിനാണു ക്രിസ്റ്റിൻ എത്തിയതെന്നു പൊലീസ് പറഞ്ഞു. ഏറെനേരമായി കാർ നിർത്തിയിട്ടിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പരിശോധിച്ചപ്പോള്‍ ക്രിസ്റ്റിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക