ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

വയനാട്ടില്‍ ശക്തമായ മഴ: വയനാട്ടില്‍ മഴ ശക്തമായി തുടരുന്നു. കനത്ത മഴയില്‍ സുല്‍ത്താൻ ബത്തേരി താലൂക്കിലെ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്ബിലേക്ക് മാറ്റി. മുൻ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂർ അങ്കണവാടിയിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്ബിലേക്ക് മാറ്റിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കണ്ണൂർ വളപട്ടണം പുഴയുടെ കരയില്‍ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നല്‍കി. കർണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വർധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകള്‍ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാലും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയർന്നതോടെയാണ് പഴശ്ശി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചത്.

ഡാമുകള്‍ തുറന്നേക്കും: വൃഷ്ടി പ്രദേശത് ശക്തമായ മഴ തുടരുന്നതിനാല്‍ മലമ്ബുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ ഉയർത്തുന്നത്. മലമ്ബുഴ ഡാമിൻറെ ഷട്ടറുകള്‍ ഉയർത്തുന്നതിനാല്‍ കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മീങ്കര ഡാമിൻറെ രണ്ട് ഷട്ടറുകള്‍ ഒരു സെൻറീമീറ്റർ വീതമാണ് ഉയർത്തുക.

ശിരുവാണി ഡാമിൻറെ ഷട്ടറുകള്‍ 50 സെൻറിമീറ്റർ വരെ ഉയർത്തും.കാഞ്ഞിരപ്പുഴ ഡാമിന്റെയും, മംഗലം ഡാമിന്റെയും ഷട്ടറുകള്‍ നിലവില്‍ ഉയർത്തിയിരിക്കുകയാണ്. ചാലക്കുടി പുഴ കരകവിഞ്ഞ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കനത്ത മഴയില്‍ ആലുവ ശിവക്ഷേത്രത്തിന്റെ പരിസരത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് ഇടുക്കി, മലപ്പുറം, വയനാട, എറണാകുളം, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക