മരുന്നുകള്‍ ഉപയോഗിക്കാതെ ജീവിക്കാനാകുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ നൂപുർ പിറ്റി എന്ന യുവതിയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂത്രം ഉപയോഗിച്ച്‌ ദിവസവും കണ്ണ് കഴുകാറുണ്ടെന്നാണ് പുതിയ വീഡിയോയില്‍ യുവതി അവകാശപ്പെടുന്നത്.

എങ്ങനെയാണ് മൂത്രം കൊണ്ട് കണ്ണ് കഴുകുന്നതെന്നും യുവതി വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട്. ‘പ്രകൃതിയുടെ സ്വന്തം മരുന്ന്’ എന്നാണ് യുവതി മൂത്രത്തെ വിശേഷിപ്പിക്കുന്നത്. രാവിലത്തെ ആദ്യ മൂത്രമാണ് കണ്ണ് കഴുകാനായി ഉപയോഗിക്കുന്നത്.കണ്ണിന്റെ ഡ്രൈനസും, കണ്ണില്‍ നിന്നുള്ള അസ്വസ്ഥതകളും, ചുവപ്പുനിറവുമൊക്കെ മാറിക്കിട്ടുമെന്ന് യുവതി അവകാശപ്പെടുന്നു. ഘട്ടം ഘട്ടമായിട്ടാണ് കണ്ണ് കഴുകുന്നത് എങ്ങനെയെന്ന് യുവതി കാണിച്ചുതരുന്നത്. രണ്ട് ചെറിയ കുപ്പിയില്‍ മൂത്രം ഒഴിക്കുന്നു. ശേഷം അത് കണ്ണില്‍ വയ്ക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. പിന്നാലെ മെഡിക്കല്‍ പ്രൊഫഷണലുകളില്‍ നിന്നും നെറ്റിസണ്‍മാരില്‍ നിന്നും വലിയ രീതിയില്‍ വിമർശനമാണ് യുവതിക്കെതിരെ ഉയരുന്നത്. ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണിതെന്നും, ഇതുമൂലം കണ്ണിന് അണുബാധയേല്‍ക്കാൻ സാദ്ധ്യതയുണ്ടെന്നുമൊക്കെ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക