മനുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ ആരുടോപ്പമാണ് പൊതുസമൂഹമെന്ന ചോദ്യം ഏറെക്കാലമായുള്ള ഒന്നാണ്. മൃഗങ്ങളെ രണ്ട് തരത്തിലാണ് നമ്മള്‍ കാണുന്നത്. ആദ്യത്തെത് മനുഷ്യനുമായി ഇണങ്ങി പൊതുസമൂഹത്തില്‍ ജീവിക്കുന്ന മൃഗങ്ങള്‍. രണ്ടാമത്തേത് വന്യമൃഗങ്ങള്‍. ഇതില്‍ വന്യമൃഗങ്ങളെ പോലെ തന്നെ പ്രശ്നമാണ് തെരുവില്‍ അലഞ്ഞ് തിരുയുന്ന പശുക്കള്‍. എന്നാല്‍ ഇവ പൊതുവെ ശാന്തരായതിനാല്‍ ആക്രമണം കുറവണെന്നതിനാല്‍ ആരും പരാതികളുമായി അങ്ങനെ വരാറില്ലെന്ന് മാത്രം. എന്നാല്‍, തെരുവ് പട്ടികളുടെ സ്ഥിതി അങ്ങനെയല്ല. പട്ടികള്‍ കടിച്ച് പേ പിടിച്ചുള്ള മരണങ്ങള്‍ രാജ്യമെമ്ബാട് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മരുന്നിന്‍റെ ക്ഷാമം പോലുള്ള പ്രശ്നങ്ങള്‍ ഒരു വശത്ത്. തെരുവ് പട്ടികളെ നിയന്ത്രിക്കുന്നതിന് തടയിടുന്ന മൃഗ സ്നേഹികള്‍ മറുവശത്ത്. തുടങ്ങിയ പ്രശ്നങ്ങള്‍ തന്നെ കാരണം.
എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ത്തിയത്. മുംബൈയിലെ ഒരു റെസിഡന്‍ഷ്യന്‍ ബില്‍ഡിംഗിന്‍റെ 17 -ാം നമ്ബര്‍ നിലയില്‍ നിന്നും ചാടിയ ഒരു തെരുവ് നായ ചത്തു. പിന്നാലെ ആ തെരുവ് നായയെ പിടിക്കാനായി നിയോഗിക്കപ്പെട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് മുഖത്തടിക്കുന്ന റെസിഡന്‍സിയിലെ താമസക്കാരുടെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
മഹാരാഷ്ട്രാ അനിമല്‍ വെല്‍ഫയര്‍ ഓഫീസറെന്ന് വ്യക്തമാക്കിയ വിജയ് റാംഗറെ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് വിജയ് ഇങ്ങനെ എഴുതി, ‘ഒരു വാച്ച്‌മാന്‍ കാരണം കൂര പീഡനം ഏറ്റ് വാങ്ങി 17 -ാം നിലയില്‍ നിന്നും ചാടിയ പ്രായമായ കമ്മ്യൂണിറ്റി നായ സംഭവ സ്ഥലത്ത് വച്ച് ചത്തു. എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. പക്ഷേ അത് പോരെ. ഞങ്ങള്‍ അക്രമത്തിനെതിരെ നീതി തേടി ശക്തമായ ശിക്ഷ ആവശ്യപ്പെടുന്നു.’ എന്ന് കുറിച്ചു.

















