പേരാമ്ബ്രയിലെ സ്വകാര്യ ആയുർവേദ മസാജ് സെന്ററില്‍ പൊലീസ് റെയ്ഡ്. പേരാമ്ബ്ര ബീവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള ആയുർവേദ കേന്ദ്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. മസാജ് സെന്ററിന്റെ മറവില്‍ പല അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്.

നാല് സ്ത്രീകളെയും രണ്ട് യുവാക്കളെയും മസാജ് സെന്റർ നടത്തിപ്പുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി കൃഷ്ണദാസാണ് ആയുർവേദ മസാജ് സെന്ററിന്റെ നടത്തിപ്പുകാരൻ. ഒരു വർഷത്തോളമായി മസാജ് കേന്ദ്രം ഇവിടെ പ്രവർത്തിച്ചു വരികയായിരുന്നു. മറ്റു ജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ദിനംപ്രതി നിരവധി പേരാണ് ഇവിടെ വന്നിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെയും ഈ സ്ഥാപനത്തിനെതിരെ പരാതി ഉണ്ടായിരുന്നു. മസാജ് സെന്ററിന്റെ മറവില്‍ മറ്റുപല അനാശാസ്യ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട് എന്നാണ് ആരോപണം. ആയിരം രൂപയാണ് മസാജിന്റെ മിനിമം നിരക്ക്. മസാജിന്റെ രീതി അനുസരിച്ച്‌ നിരക്കുകളില്‍ മാറ്റം വരും. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജുവിന്റെ കീഴിലെ സ്ക്വാഡും പേരാമ്ബ്ര ഡിവൈ.എസ്.പി എൻ സുനില്‍കുമാറിന്റെ കീഴിലെ സ്ക്വാഡും പേരാമ്ബ്ര പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക