പ്രായമായ അപ്പൂപ്പൻമാരും അമ്മൂമമാരും വാഹനമോടിക്കുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ കാർ ഡ്രിഫ്റ്റ് ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇപ്പോഴത്തെ 90’s കിഡ്സിന് നടുവേദനയും ക്ഷീണവുമാണ് എന്ന് പറയുമ്ബോള്‍ പ്രായം തോല്‍പ്പിക്കാത്ത മനസുമായി കൊച്ചുമകൻ്റെ ഫോർഡ് മസ്താങ്ങില്‍ ഡോണറ്റ് അടിക്കുകയാണ് ഈ അപ്പാപ്പൻ. ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊച്ചുമകൻ്റെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങി നേരെ കാറിലേക്ക് കയറുന്നതാണ് വീഡിയോയുടെ തുടക്കം.കാറിയല്‍ കയറി വാഹനം ഡ്രിഫ്റ്റ് ചെയ്തത് കണ്ടിട്ട് കൊച്ചു മകൻ ഇദ്ദേഹത്തോട്, മുത്തച്ഛാ നിങ്ങള്‍ എന്താണ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ അതിന് മറുപടിയായി ഞങ്ങള്‍ കർഷകർ കിലോമീറ്ററുകളോളം മുൻഭാഗം ഉയർത്തി ഓടിക്കാറുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊക്കെ കാണുമ്ബോള്‍ ഇപ്പോഴത്തെ ന്യൂ ജെൻ പിളേളരുടെ കിളി പാറി കാണുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെറാറികളും, ലംബോർഗിനികളും പോർഷകളും വിരാജിക്കുന്ന സ്പോർട്സ് കാർ ലോകത്ത് തങ്ങളുടെ അഡ്രസ് ഫോർഡ് കുറിച്ചിട്ടത് മസ്‌താംഗിലൂടെയാണ്. ബ്രാൻഡിന്റെ ബ്ലൂ ഓവല്‍ ലോഗോയ്ക്ക് പകരം കുതിക്കുന്ന കുതിരയുടെ ലോഗോ അവതരിപ്പിക്കുന്ന ഫോർഡിന്റെ ഏക കാറും ഈ മസ്‌താംഗ് മാത്രമാണ്. വലിയ Ti-VCT V8 എട്ട് സിലിണ്ടർ 5.0 ലിറ്റർ എഞ്ചിനാണ് ഫോർഡ് മസ്‌താംഗിന് തുടിപ്പേകുന്നത്. ഇത് ഏതാണ്ട് 396 bhp കരുത്തില്‍ പരമാവധി 515 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയര്ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 7.9 കിലോമീറ്റർ സർട്ടിഫൈഡ് മൈലേജ് പറയുന്ന കാറിന് മണിക്കൂറില്‍ 250 കിലോമീറ്റർ വരെ പരമാവധി വേഗത്തില്‍ കുതിക്കാനാവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക