മനുഷ്യരുടെ ശബ്ദം അനുകരിക്കാൻ തത്തകള്‍ കേന്മാരാണ്. മനോഹരമായി സംസാരിക്കുന്ന തത്തകളുടെ നിരവധി വീഡിയോകള്‍ ഇന്റർനെറ്റില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും മികച്ച രീതിയില്‍ മനുഷ്യ ശബ്ദത്തില്‍ സംസാരിക്കാൻ കഴിവുള്ള തത്തയിനമാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റുകള്‍.മലയാളത്തില്‍ സംസാരിക്കുകയും മനോഹരമായി പാട്ടു പാടുകയും ചെയ്യുന്ന ‘കുട്ടുമോൻ’ എന്ന ഒരു ആഫ്രിക്കന്‍ ഗ്രേ പാരറ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമാകുന്നത്.

“Sreedevi Thilak” ഇൻസ്റ്റഗ്രാം ഉപയോക്താവ് ആണ് തത്തയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടുപാടാൻ പറയുമ്ബോള്‍ കുട്ടുമോൻ മനോഹരമായി പാടുന്നതിന്റെയും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കുന്നതിന്റെയുമെല്ലാം വീഡിയോ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ധാരളം ആരാധകരും കുട്ടുമോനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group