സർക്കാരിന്‍റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്കെത്തിച്ചും സർക്കാരിനെതിരായ തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനും ജീവനക്കാർക്ക് ഡോ. അരുണ്‍ കുമാറിൻ്റെ ക്ലാസ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (പി.ആർ.ഡി) സംഘടിപ്പിച്ച ത്രിദിന ശില്പശാലയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ ഡോ അരുണ്‍ കുമാർ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയത്.സർക്കാരിന്‍റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് കൂടുതല്‍ ഫലപ്രദമായി എത്തിക്കുന്നതിനും, സർക്കാരിനെതിരായ തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനും ജീനക്കാർക്ക് സർക്കാർ പ്രവർത്തനങ്ങളുടെ പ്രചാരണം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ നല്‍കുന്ന സെഷനാണ് അരുണ്‍കുമാര്‍ കൈകാര്യം ചെയ്തത്.

റിപ്പോർട്ടർ ചാനലിൽ അരുണ്‍കുമാര്‍ നേതൃത്വം നല്‍കുന്ന എഡിറ്റേഴ്സ് അവര്‍ ചര്‍ച്ച ഇടതുപക്ഷത്തിന് വേണ്ടിയുള്ള പ്രൊപ്പഗാണ്ടയാണെന്ന് ആരോപണം പലപ്പോഴും ഉന്നയിക്കപ്പെട്ടിരുന്നു. റിപ്പോർട്ടർ ജീവനക്കാരായ സഹ പാനലിസ്റ്റുകൾ പോലും പലപ്പോഴും ഇതിനെതിരെ രൂക്ഷ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. അന്ധമായ രീതിയിൽ ഇടതുപക്ഷ ന്യായീകരണ വാദങ്ങളും പിണറായി സ്തുതികളും ഉയർത്താറുള്ള അരുൺകുമാറിന്റെ സേവനം സ്വയം പ്രതിരോധത്തിനായി സർക്കാർ സ്വീകരിക്കുന്നതിൽ യാതൊരുവിധ അതിശയോക്തിയും അതിനാൽ ഇല്ലാതാനും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാദ മരമുറിക്കേസില്‍ അറസ്റ്റിലായ ആന്‍റോ അഗസ്റ്റിന്‍ സഹോദന്‍മാരുടെ ഉടമസ്ഥതയിലുള്ളതാണ് റിപ്പോര്‍ട്ടര്‍ ചാനല്‍. നികേഷ് കുമാറിൽ നിന്ന് റിപ്പോർട്ടർ ചാനലിന്റെ ഓഹരികൾ ഇവർ സ്വന്തമാക്കുകയായിരുന്നു. മരം മുറി കേസ് പ്രതികൾ ഏറ്റെടുത്ത ശേഷം വൻ തുക എറിഞ്ഞാണ് ചാനൽ റീബ്രാണ്ടിങ്ങ് നടത്തിയതും പ്രമുഖ അവതാരകരെ എത്തിച്ചതും. പാർട്ടിയുടെ മറ്റൊരു ന്യായീകരണ തൊഴിലാളിയായ നികേഷ് കുമാറിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുവാൻ സിപിഎം നേതാക്കൾ ഇടനില നിന്നാണ് ഈ കച്ചവടം നടന്നത് എന്നും ആരോപണം ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക