പുനലൂരില്‍ ആഡംബര കാറിലെത്തി ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ കടന്ന് കളഞ്ഞ തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. പുനലൂർ ചെമ്മന്തൂരിലെ പമ്ബിലെത്തി 3000 രൂപയ്ക്ക് ഡീസല്‍ അടിച്ച ശേഷമാണ് കാറുമായി കടന്നത്.
തിരുനല്‍വേലി സ്വദേശികളായ ചുടലൈ കണ്ണൻ, ബന്ധുവായ കണ്ണൻ എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പമ്ബ് ജീവനക്കാരി ഷീബ പിന്നാലെ ഓടിയെങ്കിലും വാഹനം അതിവേഗത്തില്‍ ഓടിച്ചു പോയി. വിവരം അറിഞ്ഞ ഹൈവേ പൊലീസ് വാഹനം തടഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
















