കുറ്റ്യാടിയില്‍ നിന്ന് കുറച്ച് ദിവസങ്ങളിലായി പുറത്ത് വരുന്നത് അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ വാർത്തകളാണെന്ന് കുറ്റ്യാടിയിലെ കോണ്‍ഗ്രസ് നേതാവും പൊതു പ്രവർത്തകനുമായ ഷംസീർ എ കെ. കുറ്റ്യാടി സെക്സ് റാക്കറ്റ് മയക്ക് മരുന്ന് പോക്സോ കേസില്‍ മെല്ലെപോക്ക് അവസാനിപ്പിച്ച് പോലീസ് സമഗ്രന്വേഷണം നടത്തി എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഷംസീർ എ കെ. പറഞ്ഞു. സമൂഹമാധ്യമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം പറഞ്ഞത്. കുറ്റ്യാടിയിലെ ബാർബർ ഷോപ്പ് ഉടമ കള്ളാട് സ്വദേശിയായ ചേക്കു എന്ന അജ്നാസ് പ്രായപൂർത്തി ആവാത്ത ആള്‍കുട്ടികളെ ഉള്‍പ്പെടെ രാസലഹരി മരുന്ന് നല്‍കി ലൈംഗിക പീഡനത്തിന് ഇരക്കുകയായിരുന്നു.
കുറ്റ്യാടിയിലെ ഒരു കടയില്‍ പ്രായപൂർത്തിയാകാത്ത ഒരു കള്ളൻ കയറുന്നതും തുടർന്ന് ആ കുട്ടിയെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ഞെട്ടിക്കുന്ന പല കാര്യങ്ങളും പുറത്ത് വന്നത്. പുറത്ത് വന്ന കാര്യങ്ങള്‍ എല്ലാം ഞെട്ടിക്കുന്നതായിരുന്നു, ഒപ്പം അവിശ്വസനീയവും. തുടർന്ന് കുറ്റ്യാടി പൊലീസ് പ്രതി അജ്നാസിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നാലെ സാമൂഹിക രാഷ്ട്രീയ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ശക്തമായതോടെ ഒന്നാം പ്രതി അജിനാസ് എന്ന ചേക്കു മംഗലാപുരത്ത് നിന്ന് അറസ്റ്റിലാവുകകയായിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ പ്രധാന പ്രതിയായ അജ്നാസിന്റെ ഭാര്യയെ കൂടി അറസ്റ്റ് ചെയ്തതോടെ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഞാൻ ഈ പരാതിക്കാർ ആയ കുട്ടികളുമായി സംസാരിച്ചിരുന്നു. ചേക്കു സ്വന്തം ഭാര്യക്ക് ഒപ്പം സെക്സ് ചെയ്യാൻ തങ്ങളെ പ്രേരിപ്പിച്ചെന്നും പിന്നാലെ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ കുട്ടി തന്നോട് പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ :
പ്രധാനമായും അവർ പറഞ്ഞത് 3 കാര്യങ്ങളായിരുന്നു
1. ഇവർക്ക് മയക്ക് മരുന്ന് നല്‍കിയിരുന്നു ഒപ്പം ചേക്കുവും ഭാര്യയും മയക്ക് മരുന്ന് ഉപായോഗിച്ചിരുന്നു…
2. ചേക്കു സ്വന്തം ഭാര്യക്ക് ഒപ്പം സെക്സ് ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചിരുന്നു… ഭാര്യയും കുട്ടികളെ അതിന് നിർബന്ധിച്ചിരുന്നു.. ഇതെല്ലാം ചേക്കു വീഡിയോയില്‍ പകർത്തിയിരുന്നു… ഇത് കാണിച്ചു ഭീഷണി പെടുത്തി തങ്ങളുടെ കാമുകിമാരെയും അവരുടെ സുഹൃത്തുക്കളെയും ചേക്കുവിന്റെ താമസ സ്ഥലത്ത് എത്തിക്കാൻ ചേക്കു നിർബന്ധിക്കുകയും അല്ലെങ്കില്‍ വീഡിയോ പുറത്ത് വിടും എന്ന് ഭീഷണി പെടുത്തുകയും ചെയ്തിരുന്നു.. ഇങ്ങനെ ചതിയില്‍ പെട്ട് അവിടെ എത്തുന്ന പെണ്‍കുട്ടിക്കള്‍ക്ക് എം ഡി എം എ നല്‍കിയിരുന്നു.. അവരില്‍ പലരും അതിന് അടിപെട്ടു പോയിട്ടുണ്ട്…
3 . ഇങ്ങനെ ഉള്ള പെണ്‍കുട്ടികളെ വയനാട് ഉള്ള ഒരു റിസോട്ടിലും കോഴിക്കോട് ഉള്ള ഒരു കേന്ദ്രത്തിലും എത്തിച്ചു പലർക്കും കാഴ്ച വെച്ചിരുന്നു…
പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടികളെ സമൂഹത്തിലെ പല മാന്യന്മാരും പിച്ചി ചീന്തിയിട്ടുണ്ട്… ഇത്രയും ആണ് പരാതി നല്‍കിയ കുട്ടി എന്നോട് പറഞ്ഞത്… ഒറ്റ കേള്‍വിയില്‍ അവിശ്വസനീയമായി തോന്നി.. നിർബന്ധിച്ചാലും അല്ലെങ്കിലും ഇവരൊക്കെ എം ഡി എം എ ഉപയോഗിക്കുന്ന ആളുകളാണ്… ഇവരുടെ വർത്താനം മാത്രം മുഖവിലക്ക് എടുക്കാൻ പറ്റില്ല…
ഇനി ചേക്കുവിനോട് ഉള്ള എന്തെങ്കിലും വൈരാഗ്യം ഇതിന് പുറകില്‍ ഉണ്ടോ എന്നും തോന്നി.. ഞാനാ കുട്ടിയോട് അത് ചോദിക്കുകയും ചെയ്തു.. അവൻ പറഞ്ഞത് ഇങ്ങനെ ഒരു കേസുമായി വരുന്നതോടെ എന്റെ കാര്യം തീരുമാനമാകും എന്ന് എനിക്കറിയാം എന്റെ ഭാവി പോലും തുലയും എന്നുമറിയാം പക്ഷെ ഇനി ഒരു കുട്ടിയും ഇതില്‍ പെടരുത് എന്ന് കരുതിയാണ് ഞാൻ പരാതി കൊടുക്കാൻ തെയ്യാറായത്…
പക്ഷെ എന്നിട്ടും പരസ്യമായി ഫേസ്ബുക്കില്‍ ഈ വിഷയം എഴുതാൻ എനിക്ക് തോന്നിയില്ല കാരണം ചെക്കുവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്‌താല്‍ അല്ലാതെ ഇവർ പറയുന്നതില്‍ സ്ഥിരീകരണം ഇല്ല എന്ന് തോന്നി… ആദ്യം ചേകുവിനെ അറസ്റ്റ് ചെയ്യുകയും പിന്നെയും ദിവസങ്ങള്‍ എടുത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിച്ച് ഇന്നലെ അയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്… അതായത് പരാതി കൊടുത്ത കുട്ടി പറഞ്ഞ ആദ്യ രണ്ട് കാര്യങ്ങളും പോലീസ് സ്ഥിരീകരിച്ചിരിക്കുന്നു….
അങ്ങനെ ആണെങ്കില്‍ മൂന്നാമത്തെ കാര്യവും ശരിയാകാൻ ആണ് സാധ്യത… ഈ കേസ് ചേക്കുവും ഭാര്യയും കുറച്ചു കുട്ടികളും മാത്രം ഉള്‍പെട്ട ലഹരി ഉപയോഗ കേസ് മാത്രമല്ല അങ്ങനെ ഒതുങ്ങി പോകരുത്… ഇത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ചതിയില്‍ വീഴ്ത്തി ഉപയോഗിച്ച കാഴ്ചവച്ച സെക്സ് റാക്കറ്റ് കേസ് കൂടിയാണ്… അന്വേഷണം ആ നിലക്ക് നീങ്ങേണ്ടതുണ്ട്….
രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കാമുകന്മാരുടെ പ്രേരണയാല്‍ വീട്ടില്‍ നിന്ന് പുറത്ത് ചാടുകയും ചതിയില്‍ പെടുകയും പിന്നീട് വീഡിയോ ഉണ്ട് എന്ന ഭയത്താല്‍ ഈ മാഫിയയില്‍ കുടുങ്ങുകയും സ്‌കൂളിലും കോളേജിലും കൂട്ടുകാരികളുടെ വീട്ടിലും പോകാൻ വീട്ടില്‍ നിന്ന് ഇറങ്ങി വയനാട്ടിലും കോഴിക്കോട്ടും ഉള്ള കേന്ദ്രങ്ങളില്‍ എത്തിപ്പെട്ട് തുടർ പീഡനങ്ങള്‍ക്കും മയക്ക് മരുന്ന് അടിമത്തത്തിലേക്കും നിർബന്ധിച്ചു വലിച്ചിഴക്കപ്പെട്ടോ എന്നും ആരൊക്കെ ആണ് ഇതിന് പിന്നില്‍ എന്നും പോലീസ് സമഗ്രന്വേഷണം നടത്തണം…
ഇങ്ങനെ ഒക്കെ നടന്നിട്ടുണ്ട് എങ്കില്‍ നാല് ബാർബർ ഷോപ്പ് ഉണ്ടായിട്ടും നാട് നീളെ കടം വാങ്ങിയ ഒരു മാസം മുൻപ് മൂന്ന് മാസത്തെ വാടക കൊടുക്കാത്തത് കൊണ്ട് വാടക വീട്ടില്‍ നിന്നും ഇറക്കി വിടപെട്ട ഒളിവില്‍ പോകാൻ സുഹൃത്തില്‍ നിന്ന് 5000 കടം വാങ്ങിയ അജിനാസ് മാത്രമാണ് ഇതിന്റെ പിറകില്‍ എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്…അജിനാസിന് പിറകില്‍ ആരൊക്കെ ആണ് എന്നും അജിനാസും കുടുംബവും മറ്റ് ഏതെങ്കിലും മാഫിയ സംഘങ്ങളുടെ ഇരയാവുകയോ അതോ കണ്ണി ചേരുകയോ ആയിരുന്നോ എന്നും അജിനാസ്സിനു ഇത്ര വലിയ തോതില്‍ എം ഡി എം എ എത്തിച്ചുകൊടുത്തത് ആരാണ് എന്നും അന്വേഷിക്കേണ്ടതുണ്ട്…അജിനാസിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ കണ്ടെടുത്ത് എല്ലാ കാര്യങ്ങളും ഉള്‍പ്പടെ അന്വേഷിച്ചു ദുരൂഹതകള്‍ നീക്കി ഇതിന് പിറകില്‍ ഉള്ള മുഴുവൻ പേരെയും പുറത്ത് കൊണ്ട് വരണം.

















