പബ്ബില്‍ പ്രശ്നമുണ്ടാക്കിയതിന് തെലുങ്ക് നടി കല്‍പിക ഗണേഷിനെതിരെ കേസ്. ഗച്ചിബൗളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പബ്ബിലെ തൊഴിലാളികളോട് മോശമായി പെരുമാറിയതിനും ബഹളമുണ്ടാക്കയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. മേയ് 29നാണ് സംഭവം.

പിറന്നാള്‍ കേക്ക് പുറത്തു നിന്ന് കൊണ്ടുവരാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നടി ബഹളം വെച്ചത്. പബ് മാനേജ്‌മെന്റിന്റെ പരാതിയില്‍, നടി പ്ലേറ്റുകള്‍ എറിഞ്ഞ് ഉടച്ചതായും ഹോട്ടല്‍ വസ്തുവകകള്‍ നശിപ്പിച്ചതായും ജീവനക്കാരെ അപമാനിച്ചതായും പറയുന്നു. പൊലീസിന്‍റെ സാന്നിധ്യത്തില്‍ പോലും അവർ ബഹളം വെച്ചുവെന്നും പബ് അധികൃതർ അവകാശപ്പെട്ടു. ഹോട്ടല്‍ ജീവനക്കാരുമായി കല്‍പിക വാഗ്വാദം നടത്തുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 324(4), 352, 351(2) എന്നിവ പ്രകാരം കോടതി അനുമതിയോടെയാണ് പൊലീസ് കല്‍പികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.2009ല്‍ ‘പ്രയാണം’ എന്ന ചിത്രത്തിലൂടെയാണ് കല്‍പിക ഗണേഷ് തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഓറഞ്ച്’, ‘ജുലായി’, ‘സീതമ്മ വക്കിത്‌ലോ ശ്രീരിമല്ലെ ചീതു, ‘പാടി പടി ലെച്ചെ മനസു’, ‘ഹിറ്റ്: ദി ഫസ്റ്റ് കേസ്’, ‘യശോദ’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2023ല്‍ പുറത്തിറങ്ങിയ ‘അഥർവ’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക