മൂണ്‍വാക്ക്’ സിനിമയെക്കുറിച്ച്‌ നിരൂപണം നടത്തിയതിനെത്തുടര്‍ന്ന് 14 കാരിക്കെതിരെയുണ്ടായ അധിക്ഷേപ വീഡിയോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി.ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദേശം.

സമൂഹ മാധ്യമങ്ങളില്‍ സിനിമയെക്കുറിച്ച്‌ നിരൂപണ വീഡിയോ പെണ്‍കുട്ടി പങ്കുവച്ചിരുന്നു. ഇത് ചിലര്‍ അശ്ലീലവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങളാക്കി മാറ്റുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിഹാസ വാക്കുകള്‍, അശ്ലീല അടിക്കുറിപ്പുകള്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നിവയടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു പലരും പങ്കുവെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക