ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ (25) ആണ് പിടിയിലായത്.ലണ്ടനില്‍ വർക്ക് വിസ വാഗ്ദാനം നല്‍കി കാഞ്ചിയാർ സ്വദേശിയായ യുവാവില്‍ നിന്ന് 2024 മാർച്ച്‌, ഏപ്രില്‍ മാസങ്ങളിലായി 10 ലക്ഷം രൂപ പലപ്പോഴായാണ് തട്ടിയെടുത്തത്.

യുവതി നിർദേശിച്ച ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഇതേ രീതിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതല്‍ ആളുകളില്‍ നിന്ന് യുവതി പണം തട്ടിയെടുത്തതായി പൊലീസ് സംശയിക്കുന്നു. അടുത്ത ദിവസങ്ങളില്‍ ഈ കേസുകളും അവർക്കെതിരെ എടുക്കാനിടയുണ്ട്. യുവതിയെ വൈദ്യ പരിശോധനക്ക് വിദേയമാക്കിയ ശേഷം കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കട്ടപ്പന ഡി.വൈ.എസ്.പി. വി.എ നിഷാദ് മോന്റെ നിർദേശ പ്രകാരം കട്ടപ്പന സർക്കിള്‍ ഇൻസ്‌പെക്ടർ മുരുകൻ, എസ്. ഐ. എബി ജോർജ്, എസ്. ഐ. സുബിൻ, എ.എസ്.ഐ. ടെസ്ഡിമോള്‍. സിവില്‍ പൊലീസ് ഓഫീസർമാരായ ബിബീന, രാഹുല്‍ എന്നിവർ ചേർന്നാണ് പ്രതിയെ തിരുവനന്തപുരം മാങ്ങാട്ട് കോണത്തു നിന്ന് അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക