2025 ഫെബ്രുവരി മാസത്തിൽ പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താൻ നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്ന് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ അവകാശവാദമുന്നയിച്ചു.

കൃഷിക്കായി വലിയ മൺകൂനകൾ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി സ്ഥലം മാന്തിയപ്പോഴാണ് രണ്ട് വിഗ്രഹവും സോപാനക്കല്ലും കണ്ടത്. ഇവ ശിവലിംഗവും പാർവതി വിഗ്രഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നും വസ്തുവിൽ പണ്ട് ഉണ്ടായിരുന്ന തണ്ടളത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് ഇതെന്നും ആയിരുന്നു അവകാശവാദം. സംഭവത്തിനു മാസങ്ങൾ മുമ്പ് വെള്ളപ്പാട് ഭഗവതി ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്നത്തിൽ മൂലക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ടെത്തുമെന്ന് തെളിഞ്ഞിരുന്നു എന്നും ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് പാലാ അരമനയുടെ അനുവാദത്തോടെ ഇവിടെ ശിവലിംഗത്തിന് മുന്നിൽ വിളക്ക് കത്തിച്ച് പൂജകളും നടത്തിപ്പോരുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിഷ്ഠ എന്ത് ചെയ്യണമെന്ന് തീരുമാനമെടുക്കുവാൻ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിൽ വച്ച് പൊതുയോഗം ചേരുകയും ദേവപ്രശ്നം നടത്താൻ തീരുമാനമെടുക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞയാഴ്ച നടന്ന ദേവപ്രശ്നത്തിന്റെ കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇപ്പോൾ അരമനയുടെ ഉടമസ്ഥതയിലുള്ള, പണ്ട് മൂലക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് തന്നെ ശിവലിംഗത്തിന്റെ പുനപ്രതിഷ്ഠ നടത്തണമെന്നാണ് ദേവപ്രശ്നത്തിൽ കണ്ടെത്തിയത് എന്ന സൂചനയാണ് പുറത്തുവന്നിട്ടുള്ളത്. ദേവപ്രശ്നത്തിന്റെ കണ്ടെത്തലുകൾ അരമനയെ ധരിപ്പിക്കാനും, അരമനയുടെ അനുവാദത്തോടെ പ്രതിഷ്ഠ നടത്താനുമാണ് ആലോചന.

ഇതിനുപുറമേ സംഭവസ്ഥലത്തിന് അല്പം മാറി നിലവിൽ വെള്ളാപ്പാട് ക്ഷേത്രത്തിലുള്ള ദേവി പ്രതിഷ്ഠയുടെ ഭാഗമായ മറ്റൊരു ശിലയും കണ്ടെത്തിയിട്ടുണ്ട്. പാലായിലെ വ്യാപാരിയും പ്രദേശവാസിയുമായ സെന്റ് ജൂഡ് ഇലക്ട്രിക്കൽസ് ഉടമ ബിജു മാത്യുവിന്റെ ശ്രദ്ധയിൽ ആകസ്മികമായി പെട്ട ഈ കല്ലിനെ കുറിച്ച് അദ്ദേഹം ക്ഷേത്ര ഭാരവാഹികൾക്ക് സൂചന നൽകിയിരുന്നു. ദേവപ്രശ്നം നടന്ന സമയം ഇത്തരം ഒരു കല്ലിനെ കുറിച്ച് പ്രശ്നവിധിക്കാർ ചോദിച്ചപ്പോഴാണ് ക്ഷേത്രഭാരവാഹികൾ ഇത് വീണ്ടും ഓർത്തത്. തുടർന്ന് പ്രശ്നവിധിയിൽ കണ്ടെത്തിയത് പോലെ കല്ല് വീണ്ടെടുത്ത് വെള്ളാപ്പാട് ക്ഷേത്രത്തിലെ തേക്ക് മരത്തിന് സമീപമായി സ്ഥാപിച്ചിട്ടുണ്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് ബിജു മാത്യൂസ് പങ്കുവെച്ച വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക