ദേശീയ പുരസ്‌കാര ജേതാവായ ദക്ഷിണേന്ത്യൻ സംവിധായകൻ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടതായി ബോളിവുഡ് നടി സുർവീൻ ചൗള. സിനിമാ ചിത്രീകരണത്തിനിടെ സംവിധായകനോടൊപ്പം കിടക്ക പങ്കിടണമെന്ന് മറ്റൊരു പരിചയക്കാരൻ വഴിയാണ് ആവശ്യപ്പട്ടതെന്നും നടി വെളിപ്പെടുത്തി. ദി മെയില്‍ ഫെമിനിസ്റ്റ് എന്ന പോഡ്‌കാസ്റ്റ് പരിപാടിയിലാണ് നടിയുടെ തുറന്നുപറച്ചില്‍.
മുംബയില്‍ ഒരു സംവിധായകന്റെ ഓഫീസില്‍വച്ചും ലൈംഗികാതിക്രമം നേരിട്ടതായി നടി വെളിപ്പെടുത്തി.’മുംബയിലെ വീര ദേസായി റോഡിലെ ഓഫീസില്‍ വച്ചുനടന്ന അനുഭവം വെളിപ്പെടുത്താം. ഓഫീസ് ക്യാബിനിലെ മീറ്റിംഗിനുശേഷം യാത്രയാക്കാനായി സംവിധായകൻ ഗേറ്റുവരെ എനിക്കൊപ്പം വന്നു. യാത്ര പറയുന്നതിനിടെ അയാള്‍ എന്നെ ചുംബിക്കാൻ ശ്രമിച്ചു. തുടർന്ന് ഞാൻ അയാളെ തള്ളിമാറ്റുകയും എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് അവിടെ നിന്നിറങ്ങിപ്പോവുകയും ചെയ്തു. എന്റെ വിവാഹ ശേഷമായിരുന്നു ഈ സംഭവം നടന്നത്.
മീറ്റിംഗിനിടെ എന്റെ വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചുമൊക്കെ അയാള്‍ ചോദിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംവിധായകനില്‍ നിന്നും മോശം അനുഭവം ഉണ്ടായി. ദക്ഷിണേന്ത്യൻ സിനിമയിലെ റോളുകള്‍ക്കായി എന്നോട് തടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മെലിഞ്ഞാണിരിക്കുന്നതെന്നും ഒന്നും ഇളകുകയില്ലെന്നും എന്റെ മുഖത്തുനോക്കി പറഞ്ഞു’- നടി വ്യക്തമാക്കി.
2003ല്‍ ‘കഹി തോ ഹോഗ’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് സുർവീൻ തന്റെ കരിയർ ആരംഭിച്ചത്. 2014ല്‍ ‘ഹേറ്റ് സ്റ്റോറി 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ‘പരമേശ പൻവാല’, ‘രാജു മഹാരാജു’, ‘മൂൻഡ്രു പെർ മൂൻഡ്രു കാദല്‍’ ‘ധർത്തി’, ‘ഹീറോ നാം യാദ് രക്കി’ എന്നിങ്ങനെ നിരവധി കന്നഡ, തമിഴ്, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളിലും അവർ വേഷമിട്ടു.9000+ മാഗസിൻസ് എക്സ്‌പ്ലോർ ചെയ്യുക

















