തിരക്കേറിയ റോഡിലൂടെ ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ കയറിനിന്ന് ദമ്ബതികളുടെ ‘കാമചേഷ്ടകൾ’. സംഗതി വൈറലായതോടെ പണികിട്ടിയത് വാഹനത്തിന്റെ ഡ്രൈവർക്കും. കർണാടകയിലെ ബെംഗളുരുവിലാണ് ദമ്ബതികളുടെ ആവേശം കാർ ഡ്രൈവർക്ക് വിനയായത്.
ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലൂടെ രാത്രി കാറില്‍ യാത്ര ചെയ്‌ത യുവാവും യുവതിയും കാറിന്റെ സണ്‍റൂഫില്‍ കയറിനിന്ന് ചുംബിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് ഇടപെടുകയും വാഹന ഉടമക്ക് പിഴയിടുകയുമായിരുന്നു.ഒരു വഴിയാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തില്‍ വൈറലായത്.
ദമ്ബതികള്‍ അനുചിതമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ ഇയാള്‍ വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കർണാടക രജിസ്ട്രേഷൻ നമ്ബർ ഉള്ള ഓടുന്ന കാറില്‍ ദമ്ബതികള്‍ അനുചിതമായി പെരുമാറുന്നത് വീഡിയോയില്‍ കാണാം. എക്സില്‍ വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ഇതിനിടെ എക്സ് ഉപയോക്താക്കളില്‍ ഒരാള്‍ ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്ത് ദമ്ബതികള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Sunroof Shenanigans: Public Road Becomes Private Bedroom for Bengaluru Couple
— Karnataka Portfolio (@karnatakaportf) May 27, 2025
What is truly happening to people these days? In yet another bizarre and concerning incident, a young couple was caught on camera engaging in highly inappropriate behavior through the sunroof of a… pic.twitter.com/p8bt7r1WX7
വീഡിയോ വൈറലായതോടെ സംഭവം വ്യാപകമായ വിമർശനത്തിന് ഇടയാക്കി. വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉടൻ തന്നെ നടപടി സ്വീകരിച്ചു. ചൊവ്വാഴ്ച പൊലീസ് വാഹനം കണ്ടെത്തി. കമ്മനഹള്ളി സ്വദേശിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദമ്ബതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എസ്‌യുവി ഉടമയ്‌ക്ക് 1,500 രൂപ പിഴ ചുമത്തുകയും ചെയ്തു. അപകടകരമായ ഡ്രൈവിംഗിന് 1,000 രൂപയും ഗതാഗത തടസം സൃഷ്ടിച്ചതിന് 500 രൂപയുമാണ് പിഴ ചുമത്തിയത്.

















