22 കാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ ബ്യാദരഹള്ളിയിലാണ് സംഭവം നടന്നത്.ഭവാനി എന്ന യുവതിയാണ് മരിച്ചത്. കേസില്‍ ചന്ദ്രശേഖർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭവാനിയുടെ വിവാഹനിശ്ചയത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് അരുംകൊല നടന്നത്. മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന ഭവാനിയും ചന്ദ്രശേഖറും അവിടെവെച്ചാണ് പരിചയപ്പെട്ടത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ചന്ദ്രശേഖർ നേരത്തെ വിവാഹിതനും ആറുവയസ്സുള്ള കുട്ടിയുടെ പിതാവുമാണ്. ഈ വിവരം മറച്ചുവെച്ച്‌ ഏകദേശം ഒരു വർഷം മുമ്പ് ഇയാള്‍ ഭവാനിയെ രഹസ്യമായി വിവാഹം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ, ഭവാനിയുടെ കുടുംബം മറ്റൊരാളുമായി വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. അടുത്ത ആഴ്ച വിവാഹനിശ്ചയം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഈ വിവരം ഭവാനി ചന്ദ്രശേഖറിനെ അറിയിച്ചതോടെയാണ് ഇരുവരും തമ്മില്‍ തർക്കമുണ്ടായത്.

കുടുംബം തങ്ങളുടെ ബന്ധം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഭവാനി പറഞ്ഞതിനെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. തുടർന്ന് ഇരുവരും വിഷം കഴിച്ചു. എന്നാല്‍ ഭവാനി ഛർദിച്ചതിനാല്‍ രക്ഷപ്പെട്ടു. ഇതിന് പിന്നാലെ ചന്ദ്രശേഖർ ഭവാനിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് ശേഷം പ്രതിയും വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൊലപാതകത്തിന് മുമ്പ് ഭവാനിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഞങ്ങളുടെ ആദ്യ വിവാഹവാർഷികം എന്ന കുറിപ്പോടെയാണ് പ്രതി ചിത്രം പങ്കുവച്ചത്. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഭവാനിയുടെ ബന്ധുക്കള്‍ സ്ക്രീൻഷോട്ട് എടുത്ത് കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.

തുടർന്ന് ഭവാനിയെ ഫോണില്‍ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാത്തതോടെ വീട്ടുകാർ വാടകവീട്ടുടമയെ വിവരം അറിയിച്ചു. തുടർന്ന് വീട്ടുടമ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഭവാനിയെ മരിച്ച നിലയിലും ചന്ദ്രശേഖറിനെ വിഷം കഴിച്ച്‌ അവശനിലയിലും കണ്ടെത്തി. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ചന്ദ്രശേഖറിനെ ആശുപത്രിയിലേക്ക് മാറ്റി. ഭവാനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക