കോണ്‍ഗ്രസ് പാർട്ടിക്ക് തുർക്കിയില്‍ രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ച റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് പിടിക്കപ്പെട്ടു. കാഴ്ചക്കാരേ, കോണ്‍ഗ്രസ് പാർട്ടിക്ക് തുർക്കിയില്‍ ഒരു രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? തുർക്കിയില്‍ കോണ്‍ഗ്രസിന് എന്ത് തരത്തിലുള്ള ബിസിനസ്സാണുള്ളത്?’ ഒരു പ്രക്ഷേപണത്തിനിടെ അർണബ് ഗോസ്വാമി ചോദിച്ചു.
'രണ്ട് കാറുകൾ കുടുങ്ങിയിട്ടുണ്ട്… വീഴുമോയെന്ന് പേടിച്ച് രക്ഷിക്കാൻ പോകാൻ പറ്റാത്ത അവസ്ഥയാണ്'; മലപ്പുറം കൂരിയാട്…
Posted by MediaoneTV on Monday 19 May 2025
ബിജെപിയുടെ ദേശീയ വിവര സാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യയും അർണബിന്റെ വീഡിയോ പങ്കിട്ടു. എന്നാല്‍ അർണബിന്റെ വാദങ്ങള്‍ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പ്രമുഖ വസ്തുതാന്വേഷണ പരിശോധകനായ മുഹമ്മദ് സുബൈർ ഈ തെറ്റായ അവകാശവാദത്തെ പെട്ടെന്ന് തന്നെ പൊളിച്ചെഴുതി.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് സാമൂഹിക മാധ്യമങ്ങള്‍ വഴി വിമർശനം നേരിട്ടതിനെ തുടർന്ന് ഒടുവില്‍ മാപ്പുമായെത്തി റിപ്പബ്ലിക്ക് ടിവി. ‘ഒരു സാങ്കേതിക പിശക് കാരണം ഡിജിറ്റല്‍ ഡെസ്കിലെ ഒരു വീഡിയോ എഡിറ്റർ തുർക്കിയിലെ കോണ്‍ഗ്രസ് ഓഫീസായി തെറ്റായി ചിത്രീകരിക്കുന്ന ഒരു ചിത്രം അബദ്ധവശാല്‍ ഉപയോഗിച്ചു. പ്രസ്തുത വീഡിയോയുടെ ഉള്ളടക്കവുമായോ സന്ദർഭവുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഈ ക്ലിപ്പ് 2025 മെയ് 15-ന് ശേഷം അർണബ് ഗോസ്വാമിയുടെ ഡിബേറ്റ് ഷോയില്‍ സംപ്രേഷണം ചെയ്തിട്ടില്ല. ചർച്ച ചെയ്യപ്പെടുന്ന വിഷയവുമായി പ്രസ്തുത തെറ്റായ ചിത്രം ഒരു തരത്തിലും ബന്ധപ്പെട്ടതുമല്ല. ലൈവ് ഷോ അവസാനിച്ചതിന് ശേഷമാണ് അബദ്ധത്തില്‍ സംഭവിച്ച പിശക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പ്രക്ഷേപണം ചെയ്തത് ശ്രദ്ധയില്‍പെട്ടത്. ഉടനടി തിരുത്തി. പിശകില്‍ ഞങ്ങള്‍ ആത്മാർത്ഥമായും നിരുപാധികമായും ഖേദിക്കുന്നു.’ റിപ്പബ്ലിക്ക് ടിവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.







