ആലപ്പുഴയില്‍ ഗതാഗത തടസമുണ്ടാക്കി കെഎസ്‌ആർടിസി ബസ്. ഡീസല്‍ തീർന്നതിനെ തു‌ടർന്ന് ബസ് നടുവഴിയിലായി. വടകരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഇന്ധനം തീർന്ന് വഴിയില്‍ കിടന്നത്. ഡ്രൈവറും, കണ്ടക്ടറും, നാട്ടുകാരും ചേർന്നാണ് ബസ് തള്ളി വഴി സൈഡിലേക്ക് നീക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായി.

ദേശീയ പാതയില്‍ ആലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിലായിരുന്നു സംഭവം. കെഎസ്‌ആർടിസി ബസ് തകരാറില്‍ ആയതാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് ഡീസല്‍ തീർന്ന കാര്യം മനസ്സിലാക്കിയത്. കെഎസ്‌ആർടിസി ബസ് വഴിയിലായതോടെ ദേശീയ പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വണ്ടികള്‍ വഴി തിരിച്ച്‌ വിട്ടു. എന്നാല്‍ ട്രാഫിക് ബ്ലോക്ക് തടയാനായില്ല. പിന്നീട് തൊട്ടടുത്ത പമ്ബില്‍ നിന്ന് ഡീസല്‍ എത്തിച്ച ശേഷം ബസ് ദേശീയപാതയില്‍ നിന്ന് മാറ്റി. പെട്രോള്‍ കാനില്‍ കൊണ്ടുവന്ന് ഒഴിക്കുന്നതും പൊലീസുകാർ ചേർന്ന് കെഎസ്‌ആർടിസി ബസ് തള്ളുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക