കൂരിയാട് ഇന്നലെ റോഡ് തകർന്നതിന് പിന്നാലെ ഇന്ന് മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.മണ്ണിട്ട് ഉയർത്തി നിർമിച്ച ദേശീയപാത ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്.

ഇന്നലെ കൂരിയാട് റോഡ് തകർന്നുവീണ പശ്ചാത്തലത്തില്‍ സമീപവാസികള്‍ ആശങ്കയിലാണ്. മേഖലയില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയുണ്ട്.മലപ്പുറം കൂരിയാട് ഇന്നലെ ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സർവിസ് റോഡും തകർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേർക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

ദേശീയപാതയിൽ തലപ്പാറ ഭാഗത്തും റോഡിന് വിള്ളൽ ഇതുവഴി പോകുന്ന യാത്രക്കാർ ശ്രദ്ധിക്കുക

Posted by Accident Rescue helping & Reporting on Monday, May 19, 2025

ഇന്ന് രാവിലെ കാസർകോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയില്‍ തകർന്നു. ചെമ്മട്ടംവയലിലാണ് സർവിസ് റോഡ് ഒരുഭാഗം പാടെ തകർന്നത്. മേഖലയില്‍ കനത്ത മഴയാണ് ഇന്നലെ മുതല്‍. ദേശീയപാതയില്‍ നിർമാണപ്രവൃത്തി നടക്കുന്നതിനാല്‍ സർവിസ് റോഡ് വഴിയായിരുന്നു വാഹനങ്ങള്‍ കടന്നുപോയിരുന്നത്. പാത ഇടിഞ്ഞതോടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക