തൃശ്ശൂർ ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശ്ശൂരിലെ ആശുപത്രിയിൽ നിന്ന് ചാലക്കുടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പിഞ്ചു കുഞ്ഞ് അടക്കമുള്ള യാത്രികർ അത്ഭുതകരമായിട്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ റൂട്ടിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. നാലും അഞ്ചും വരിയിലായി വാഹനങ്ങൾ ബ്ലോക്കിൽ കിടക്കുകയായിരുന്നു. ഇതിനിടയിലാണ് കാർ പുകയുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതും ഉടൻതന്നെ തീ ആളി പടർന്നു വാഹനം പൂർണമായി കത്തിയമർന്നതും. മാരുതി സുസുക്കി എസ് ക്രോസ് വാഹനമാണ് കത്തിയമർന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വീഡിയോ ദൃശ്യങ്ങൾ ചുവടെ
ആമ്പല്ലൂർ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിയമർന്നു pic.twitter.com/Rg6CEm6dUB
— Thomas R V Jose (@thomasrvjose) May 22, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















