കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടർ വിളിച്ച്‌ ചേർത്ത അടിയന്തര യോഗം ഇന്ന്. ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസർ, പ്രോജക്‌ട് ഹെഡ് എന്നിവർ യോഗത്തില്‍ പങ്കെടുക്കും. കൂടാതെ, വിവിധ സർക്കാർ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരും പങ്കെടുക്കും.

എൻഎച്ച്‌എഐ അധികൃതരില്‍ നിന്നും കളക്ടർ വിശദീകരണം തേടും. കരാർ കമ്ബനിയോട് എൻഎച്ച്‌എഐ റിപ്പോർട്ട് തേടിയിരുന്നു. വിശദീകരണം തൃപ്തിയല്ലെങ്കില്‍ കരാറുകാരനെതിരെ നടപടിയുണ്ടാകും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിക്കുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലയില്‍ വിവിധയിടങ്ങളില്‍ നിർമ്മാണം നടക്കുന്ന ഉയരം കൂടിയ ഭാഗങ്ങളിലെ സുരക്ഷയും യോഗം വിലയിരുത്തുന്നതാണ്. ഗതാഗതം തടസപ്പെട്ട ഭാഗത്തെ സംരക്ഷണ ഭിത്തികളുടെ ഉള്ളിലുള്ള മണല്‍ നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്. മണല്‍ പൂർണമായി നീക്കം ചെയ്ത ശേഷം മാത്രമായിരിക്കും ചതുപ്പ് പ്രദേശത്ത് തുടർ നിർമ്മാണ പ്രവർത്തനം തുടങ്ങുക.കഴിഞ്ഞ ദിവസം കടമ്ബാട്ടുകോണം – കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്. സർവീസ് റോഡിലേക്ക് ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സർവീസ് റോഡില്‍ വിള്ളലുണ്ടായി. ഇതോടെ സ്കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്.

സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിട്ടുണ്ട്. കരാർ കമ്ബനിക്കെതിരെ പ്രദേശവാസികള്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അശാസ്ത്രീയമായാണ് നിർമാണം നടത്തുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക