മധ്യപ്രദേശില്‍ നടുറോഡിലെ ലൈംഗികബന്ധത്തിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍പോയ ബിജെപി നേതാവ് മനോഹർലാല്‍ ധാക്കഡിനെ പൊക്കി പോലീസ്. മൂന്നു മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 13ന് രാത്രിയാണ് എട്ടുവരിപ്പാതയില്‍ കാർ നിർത്തിയിട്ട ശേഷം പുറത്തിറങ്ങി ഇയാള്‍ യുവതിയുമായി ബന്ധത്തില്‍ ഏർപ്പെട്ടത്.
കാറിൻ്റെ നമ്ബർ വ്യക്തമായിരുന്നു. ഇത് പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. രണ്ടുദിവസം മുമ്ബ് പുറത്തുവന്ന വീഡിയോ വൈറലായതിന് പിന്നാലെ ധാക്കഡ് ഒളിവില്‍ പോയിരുന്നു. ഇന്ന് രാവിലെയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം ഇത്തരം മോശം വീഡിയോ പുറത്തുവിട്ടവരെ തിരിച്ചറിഞ്ഞതായും, പ്രചരിപ്പിക്കുന്നവർക്ക് എതിരെയും നടപടി ഉണ്ടാകുമെന്നും മന്ദ്‌സൗർ എസ്പി അഭിഷേക് ആനന്ദ് മുന്നറിയിപ്പ് നല്‍കി.
വിഡിയോ പുറത്ത് വന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം ഇയാളെ തള്ളി. ഇയാളുടെ ഭാര്യ ജില്ലാ പഞ്ചായത്ത് അംഗമാണെന്ന് സ്ഥിരീകരിച്ച ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിത് പക്ഷെ, ധാക്കഡ് പാർട്ടി ഭാരവാഹിയല്ല എന്നാണ് വിശദീകരിച്ചത്. ധാക്കഡ് മഹാസഭയുടെ മുതിർന്ന ഭാരവാഹിയായിരുന്ന ഇയാളെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പുറത്താക്കിതായി സംഘടന വിശദീകരിച്ചിട്ടുണ്ട്.

















